അനധികൃതമായി കടന്നു കയറാൻ ശ്രമിച്ച 161 ഇന്ത്യക്കാരെ നാട് കടത്താനൊരുങ്ങി അമേരിക്ക; അമൃത്‌സറിലേക്കുള്ള പ്രത്യേക വിമാനത്തിൽ തിരിച്ചയയ്ക്കും

അനധികൃതമായി കടന്നു കയറാൻ ശ്രമിച്ച 161 ഇന്ത്യൻ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും. ഈയാഴ്ച പഞ്ചാബിലെ അമൃത്‌സറിലേക്കുള്ള പ്രത്യേക വിമാനത്തിലാണ് തിരിച്ചയയ്ക്കുന്നത്. രാജ്യത്തെ 95 വിവിധ ജയിലുകളിൽ കഴിയുന്ന ഇവരിൽ രണ്ടു പേർ മലയാളികള്‍ ആണ്.

തിരിച്ചു വരുന്നവരിൽ ഏറ്റവുമധികം പേർ ഹരിയാനയിൽ നിന്നുള്ളവരാണ്– 76 പേർ. പഞ്ചാബിൽ നിന്ന് 56 പേരുണ്ട്. ഗുജറാത്തിൽ നിന്ന് 12, ഉത്തർപ്രദേശിൽ നിന്ന് അഞ്ച്, മഹാരാഷ്ട്രയിൽ നിന്നു നാല്, കേരളം, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നു രണ്ടു വീതം, ആന്ധ്രപ്രദേശിൽ നിന്നും ഗോവയിൽ നിന്നും ഓരോരുത്തരും എന്നിങ്ങനെയാണ് യുഎസിൽ നിന്നു തിരിച്ചവരുന്നവർ.

യുഎസിന്റെ തെക്കൻ അതിർത്തിയായ മെക്സിക്കോ വഴി അനധികൃതമായി കയറാൻ ശ്രമിച്ച ഇവരെ ഇമിഗ്രഷേൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ആണ് അറസ്റ്റ് ചെയ്തത്. എല്ലാ നിയമനടപടികളും പൂർത്തിയായതിനെ തുടർന്നാണ് സ്വദേശത്തേയ്ക്ക് തിരിച്ചയയ്ക്കുന്നത്. ഐ‌സി‌ഇ റിപ്പോർട്ട് അനുസരിച്ച്, 2018ൽ 611 ഇന്ത്യൻ പൗരന്മാരെ യുഎസ് നാടുകടത്തി. 2019-ൽ 1616 പേരേയും നാടുകടത്തി.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി