ഉക്രൈന് പോളണ്ട് യുദ്ധവിമാനം നൽകിയാല്‍ പകരം വിമാനം . അമേരിക്ക

പോളണ്ട് യുക്രൈന് യുദ്ധവിമാനം നല്‍കിയാല്‍ പകരം വിമാനം നല്‍കുമെന്ന് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കെന്‍. റഷ്യയെ പ്രതിരോധിക്കാന്‍ ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിന് പോളണ്ടുമായി ചില ധാരണകളിലെത്താന്‍ തങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് മോള്‍ഡോവ സന്ദര്‍ശനത്തിനിടെ ബ്ലിങ്കെന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോളണ്ട് ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ സജീവമായി ചിന്തിക്കുകയാണ്. റഷ്യന്‍ നിര്‍മിത വിമാനങ്ങള്‍ ഉക്രൈന് നല്‍കാന്‍ പോളണ്ട് തീരുമാനിച്ചാല്‍ അവര്‍ക്ക് പകരം വിമാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോളണ്ട് സോവിയറ്റ് കാലഘട്ടത്തിലെ യുദ്ധവിമാനങ്ങള്‍ ഉക്രൈന് നല്‍കാന്‍ അമേരിക്കയും പോളണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒന്നിലധികം വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനിയന്‍ സൈനിക പൈലറ്റുമാര്‍ക്ക് റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങളില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്.

അതിനിടെ, ഉക്രൈന്‍ പോരാട്ടം നിര്‍ത്തിയാന്‍ മാത്രമേ സൈനിക നടപടി അവസാനിപ്പിക്കൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായുള്ള സംഭാഷണത്തിലാണ് പുടിന്‍ നിലപാട് ആവര്‍ത്തിച്ചത്.

മുന്‍ കൂട്ടി ആസൂത്രണം ചെയ്തും കൃത്യമായ പദ്ധതിയിലുമാണ് ഞങ്ങള്‍ നീങ്ങുന്നത്. ഉക്രൈന്‍ പ്രതിനിധികള്‍ സമാധാന ചര്‍ച്ചകളില്‍ ക്രിയാത്മക സമീപനം സ്വകീരിക്കുമെന്നാണ് കരുതുന്നതെന്നും പുടിന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ