'നാനാത്വത്തിൽ ഏകത്വം' എന്നതാണ് ഇന്ത്യയുടെ രാഷ്ട്രഭാഷ; അതാണ് നമ്മൾ മുന്നോട്ടുവെക്കുന്ന സന്ദേശം; കനിമൊഴി

നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ രാഷ്ട്രഭാഷ എന്നും അതാണ് നമ്മൾ മുന്നോട്ടുവെക്കുന്ന സന്ദേശമെന്നും കനിമൊഴി. ഇന്ത്യയുടെ രാഷ്ട്രഭാഷ ഏതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കനിമൊഴി. സ്‌പെയിനിലെ ഇന്ത്യൻ പ്രവാസികളോട് സംസാരിക്കുകയായിരുന്നു കനിമൊഴി. ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രസർക്കാരുമായി ഡിഎംകെ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു കനിമൊഴിയുടെ ഈ മറുപടി.

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ദൗത്യസംഘത്തിന്റെ ഭാഗമായി സ്‌പെയിനിൽ എത്തിയപ്പോഴായിരുന്നു ഇന്ത്യയുടെ രാഷ്ട്രഭാഷ ഏതെന്ന ചോദ്യത്തിന് കനിമൊഴി ഇത്തരത്തിൽ മറുപടി നൽകിയത്. രാഷ്ട്രഭാഷ, ഹിന്ദി എന്നീ വിഷയങ്ങളേപ്പറ്റി സദസ്സിൽ നിന്നൊരാൾ ചോദിച്ചപ്പോൾ ‘ഇന്ത്യയുടെ രാഷ്ട്രഭാഷ നാനാത്വത്തിൽ ഏകത്വം എന്നത് മാത്രമാണെന്നും, അതാണ് ഈ സംഘം ലോകത്തിന് മുൻപാകെ വെക്കുന്ന സന്ദേശം’ എന്നുമായിരുന്നു കനിമൊഴിയുടെ മറുപടി.

പരിപാടിയിൽ രാജ്യത്തിന്റെ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പ്രവാസികൾക്കുള്ള പങ്കിനെയും കനിമൊഴി അഭിനന്ദിച്ചു. ‘ സമാധാനത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ നിലപാടുകൾ എത്തരത്തിലായിരുന്നുവെന്ന് പ്രവാസികൾക്ക് ലോകത്തിനോട് എളുപ്പം പറയാൻ സാധിക്കും. നമ്മുടെ സ്വതന്ത്ര സമരം പോലും അഹിംസയിൽ ഊന്നിയുള്ളതായിരുന്നു. നിങ്ങൾക്ക് ആളുകളെ സ്വാധീനിക്കാനാകും’ കനിമൊഴി പറഞ്ഞു.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്