പാരസെറ്റമോള്‍ അടങ്ങിയ മരുന്നുകളുടെ ലഭ്യത കുറയ്ക്കാന്‍ യുകെ സര്‍ക്കാര്‍; തീരുമാനം ആത്മഹത്യ നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട്

പാരസെറ്റമോള്‍ അടങ്ങിയ മരുന്നുകളുടെ ലഭ്യത കുറയ്ക്കാന്‍ യുകെ സര്‍ക്കാര്‍. ആത്മഹത്യ നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ടാണ് യുകെ സര്‍ക്കാരിന്റെ നടപടി. മരുന്ന് കടകളില്‍ നിന്ന് പാരസെറ്റമോള്‍ വാങ്ങുന്നവരുടെ നിരക്ക് കുറയ്ക്കാന്‍ സാധിച്ചാല്‍ ആത്മഹത്യകളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം.

2018ല്‍ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രാജ്യത്ത് സംഭവിക്കുന്ന ആത്മഹത്യകളില്‍ കൂടുതലും പാരസെറ്റമോള്‍ അമിതമായി കഴിച്ചുള്ള മരണങ്ങളാണ്. രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും ആത്മഹത്യയ്‌ക്കെതിരായ ബോധവത്കരണം നല്‍കുന്നതിനും യുകെ സര്‍ക്കാര്‍ പുതിയ നയത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

നിലവില്‍ രണ്ട് പാക്കറ്റ് പാരസെറ്റമോള്‍ വരെയാണ് മരുന്ന് കടകളില്‍ നിന്ന് ലഭ്യമാകുന്നത്. 500 ഗ്രാമിന്റെ 16 ഗുളികകളായിരിക്കും രണ്ട് പാക്കറ്റുകളിലായി ലഭ്യമാകുക. ഇതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മെഡിസിന്‍ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയോട് യുകെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് പ്രതി വര്‍ഷം 5,000 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അറിയിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ