യു.എ.ഇയില്‍ കനത്ത മഴ; ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു; സ്‌കൂളുകള്‍ പൂട്ടി; ജാഗ്രതാനിര്‍ദേശം

യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും മൂലം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഭരണകൂടം. ശക്തമായ മഴ തുടരുമെന്നശക്തമായ മഴ തുടരുമെന്ന അറിയിപ്പുള്ളതിനാല്‍ ഷാര്‍ജയിലും റാസല്‍ഖൈമയിലും പഠനം ഓണ്‍ലൈനിലേക്കു മാറ്റി. ദുബായ് ഗ്ലോബല്‍ വില്ലേജ് രാത്രി 8ന് അടച്ചു. ഷാര്‍ജ, ഫുജൈറ എമിറേറ്റുകളിലെ ചില സ്‌കൂളുകളും അടച്ചിട്ടുണ്ട്.

ഈ ആഴ്ച രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിയിട്ടുണ്ട്.
അല്‍ഐന്‍, അല്‍ റസീന്‍, അല്‍ അബ്ജാന്‍ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു. ശക്തമായ കാറ്റിലും മഴയിലും ദൃശ്യ പരിധി കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വേഗം കുറച്ചും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. മണിക്കൂറില്‍ 55 കി.മീ വരെ വേഗത്തില്‍ കാറ്റു വീശും. കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കടലില്‍ കുളിക്കാന്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ദുബായില്‍ പല പ്രധാന റോഡുകളും താത്കാലികമായി അടച്ചിട്ടുണ്ട്. അല്‍ അസയേല്‍ സ്ട്രീറ്റും ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റും രണ്ട് ദിശകളിലേക്കും അടച്ചതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അല്‍ അസയേല്‍ സ്ട്രീറ്റിന്റെ ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിന്റെ കവലയും സ്ട്രീറ്റിന്റെ ഇരുവശങ്ങളും അടച്ചു. യാത്രക്കാര്‍ ബദല്‍ റോഡുകളായ അല്‍ ഖൈല്‍ സ്ട്രീറ്റ്, ലത്തീഫ ബിന്റ് ഹംദാന്‍ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ് എന്നിവ ഉപയോഗിക്കണമെന്ന് ആര്‍ടിഎ ട്വിറ്ററിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ