ബ്രിട്ടിഷ് ജനത വിധിയെഴുതി; ആദ്യഫലങ്ങള്‍ ഉടന്‍; പ്രധാനമന്ത്രി ഋഷി സുനകിന് തിരിച്ചടിയുണ്ടാകുമെന്ന് സര്‍വേ; ലേബര്‍ പാര്‍ട്ടി കറുത്ത കുതിരയാകും

അഞ്ചു വര്‍ഷം ഭരിക്കാനുള്ളവരുടെ വിധിയെഴുതി ബ്രിട്ടിഷ് ജനത. തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ ഇന്നു രാവിലെയോടെ പുറത്തുവരും. വോട്ടെടുപ്പ് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 2.30 ന് പൂര്‍ത്തികരിച്ചിരുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് ഇംഗ്ലണ്ട്, വടക്കന്‍ അയര്‍ലന്‍ഡ്, സ്‌കോട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി 650 നിയോജകമണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഭൂരിപക്ഷത്തിന് 326 സീറ്റ് നേടണം.

: 14 വര്‍ഷത്തിനുശേഷം ബ്രിട്ടനില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വരുമെന്ന സൂചനകളാണ് പുറത്തു വന്നിരിക്കുന്നത്. യോക്ഷെയറിലെ റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തലെര്‍ടണിലെ പോളിങ് ബൂത്തില്‍ നിലവിലെ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂര്‍ത്തിയും വോട്ടുചെയ്തു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 4.6 കോടി പേര്‍ക്കാണ് വോട്ടവകാശം.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ (ടോറി) 14 വര്‍ഷത്തെ ഭരണത്തോടുള്ള എതിര്‍വികാരം ഋഷി സുനകിന്റെ തുടര്‍ഭരണത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തല്‍. ശക്തികേന്ദ്രങ്ങളില്‍പ്പോലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തകര്‍ന്നടിയുമെന്നാണ് അഭിപ്രായസര്‍വേഫലങ്ങളെല്ലാം പറയുന്നത്. ലേബര്‍പാര്‍ട്ടിക്കാണ് പ്രവചനങ്ങളില്‍ മുന്‍തൂക്കം. ലേബറുകള്‍ ജയിച്ചാല്‍ പാര്‍ട്ടിനേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ (61) അടുത്ത പ്രധാനമന്ത്രിയാകും. മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമാണദ്ദേഹം.

കണ്‍സര്‍വേറ്റീവുകളുടെ ഭരണകാലത്ത് സാമ്ബത്തികപ്രതിസന്ധിയില്‍നിന്ന് ബ്രിട്ടനെ കരകയറ്റുന്നതിനുപകരം സമ്പദ്‌വ്യസ്ഥ കൂടുതല്‍ ഞെരുങ്ങുകയാണുണ്ടായത്. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലെത്തി. കുടിയേറ്റം, വിലക്കയറ്റം, ബ്രെക്‌സിറ്റ് എന്നിവ കണ്‍സര്‍വേറ്റീവുകള്‍ക്കെതിരേ ലേബര്‍ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കി. രണ്ടാഴ്ചമുന്‍പുയര്‍ന്ന തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട വാതുവെപ്പുവിവാദവും കണ്‍സര്‍വേറ്റീവുകളെ ഉലച്ചു.

പരാജയപ്പെട്ടാലും ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍വംശജനും ഹിന്ദുവുമെന്ന നേട്ടത്തോടെയാണ് സുനക് പടിയിറങ്ങുക. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വര്‍ഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയെന്ന് പദവിയും ഋഷി സുനകന് സ്വന്തമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ