കപ്പലില്‍ നിന്ന് കടലിലേക്ക് വീല്‍ചെയറോടെ വീണ യുവതിയെ രക്ഷപ്പെടുത്തി;വീഡിയോ കാണാം

കപ്പലിന്റെ മുകളിലെ നിലയില്‍ നിന്ന് വീല്‍ചെയറോടെ കടലിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി കഷീഫ് ഹാമില്‍ട്ടണും റാന്‍ഡോള്‍ഫ് ഡോനോവാനും. വീല്‍ചെയറിന്റെ ഭാരത്താല്‍ കടലിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങിയ യുവതിയെ അതിസാഹസികമായാണ് ഇരുവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.സെന്റ് തോമസ് ദ്വീപ് സ്വദേശികളും കാര്‍ണിവല്‍ ഫാസിനേഷന്‍ കപ്പലിലെ കലാകാരന്മാരാണ് ഇരുവരും.

ഓഗസ്റ്റ് 12 നായിരുന്നു സംഭവം. യുവതി ഇരുന്ന വീല്‍ചെയര്‍ നിയന്ത്രണം തെറ്റി കടലിലേക്ക് വീഴുകയായിരുന്നു. വീല്‍ചെയറിന്റെ ഭാരം കാരണം കടലിന്റെ താഴേക്ക് പോകുന്ന യുവതിയെ കണ്ടപ്പോള്‍ കടലിലേക്ക് ചാടുകയായിരുന്നുവെന്ന് റാന്‍ഡോള്‍ഫ് പറഞ്ഞു.റാന്‍ഡോള്‍ഫ് ചാടിയതിന് തൊട്ടുപിന്നാലെ കടലിലേക്ക് ചാടിയ കഷീഫ് യുവതിയെ റാന്‍ഡോള്‍ഫിന്റെ ശരീരത്തോട് ചേര്‍ത്തുകെട്ടിയ ശേഷം റാന്‍ഡോള്‍ഫ് യുവതിയുമായി വെള്ളത്തിന് മുകളിലേക്ക് നീന്തി കയറി.

രക്ഷാപ്രവര്‍ത്തകരെത്തി മൂവരേയും കരയ്ക്കെത്തിച്ചു. യുവതിയെ രക്ഷിക്കുന്നതിന്റെ വീഡിയോ സിഎന്‍എന്‍ ട്വിറ്ററില്‍ പങ്ക് വെച്ചിട്ടുണ്ട്.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം