കുടിയേറ്റ നയങ്ങൾ ഉൾപ്പടെയുള്ള ട്രംപിന്റെ നയങ്ങൾ സോഷ്യൽ മീഡിയയിൽ ദക്ഷിണേഷ്യൻ വംശീയതക്ക് കാരണമായതായി പഠനം

ഏഷ്യൻ അമേരിക്കക്കാർക്കും പസഫിക് ദ്വീപുവാസികൾക്കും (AAPI) എതിരായ ഓൺലൈൻ അധിക്ഷേപങ്ങളും അക്രമ ഭീഷണികളും നിരീക്ഷിക്കുന്ന ഒരു സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഏഷ്യൻ വിരുദ്ധ വിദ്വേഷം വർദ്ധിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും നടത്തുന്ന കുടിയേറ്റ വിരുദ്ധ, വംശീയ വാചാടോപങ്ങളുടെ അന്തരീക്ഷം, പ്രധാനമായും ദക്ഷിണേഷ്യൻ സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ഓൺലൈൻ വിദ്വേഷത്തിന്റെ “ഭയാനകമായ കുതിച്ചുചാട്ടത്തിന്” കാരണമായതായി അത്തരം ഡാറ്റ ട്രാക്ക് ചെയ്യുന്ന യുഎസിലെ ഏറ്റവും വലിയ സംഘടനയായ സ്റ്റോപ്പ് എഎപിഐ പറയുന്നു.

2024 ഡിസംബറിൽ ദക്ഷിണേഷ്യൻ വംശജർക്കെതിരായ വിദ്വേഷം ഗണ്യമായി വർദ്ധിച്ചതായി ഗവേഷണം പറയുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടിയേറ്റക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രത്യേകം തിരഞ്ഞെടുത്തതിന്റെ പശ്ചാത്തലത്തിൽ, ശതകോടീശ്വരന്മാരായ എലോൺ മസ്‌കും വിവേക് ​​രാമസ്വാമിയും ഇഷ്യൂ ചെയ്യുന്ന എച്ച്-1ബി വിസകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇത് സംഭവിച്ചത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ