ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ്; ഇരുട്ടിലാകുന്ന നേരം യുഎസ് സൈനികരെ വേട്ടയാടുമെന്ന് ലാരിജാനി

ഇറാന് വീണ്ടും ഭീഷണിയുമായി ട്രംപ്. ആക്രമണം രൂക്ഷമാക്കിയാൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന മുന്നറിയിപ്പാണ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ചത്. തങ്ങൾക്ക് ഇറാന്റെ വൈദ്യുതിശേഷി ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ കഴിയുമെന്നും എന്നാലത് അവർക്ക് പുനർനിർമിക്കണമെങ്കിൽ 25 വർഷം വേണ്ടിവരുമെന്നും അത് ചെയ്യാതിരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ് ട്രംപിന്റെ ഭീഷണി.

ട്രംപിന്റെ ഭീഷണിക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. ഇറാന്‍റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ ആക്രമണം നടത്തിയാൽ മേഖലയാകെ അരമണിക്കൂറിനകം ഇരുട്ടിലാകുമെന്നും ഈ നേരം സുരക്ഷ തേടി അമേരിക്കൻ സൈനികർ ഓടേണ്ടിവരുമെന്നും ഈസമയം അവരെ വേട്ടയാടുമെന്നും ലാരിജാനി പറഞ്ഞു.

‘ഇറാന്റെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനകം തകർക്കാൻ കഴിയുമെന്നും എന്നാലത് ചെയ്തിട്ടില്ലെന്നുമാണ് ട്രംപ് പറഞ്ഞിട്ടുള്ളത്. ‘അവർ അങ്ങനെ ചെയ്താൽ അരമണിക്കൂറിനുള്ളിൽ മുഴുവൻ മേഖലയും ഇരുട്ടിലാകും. സുരക്ഷയ്ക്കായി ഓടുന്ന സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം’ എന്നാണ് ലാരിജാനിയുടെ പ്രതികരണം.

Latest Stories

സഞ്ജുവിനോടുള്ള ദേഷ്യം മാറാതെ ശുഭ്മൻ ഗിൽ; ടി-20 ലോകകപ്പ് ചിത്രത്തിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കി

മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സഞ്ജുവിന് കൊടുക്കരുതായിരുന്നു'; തുറന്ന് പറഞ്ഞ് എ ബി ഡിവില്ലിയേഴ്‌സ്

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു