''എന്റെ പക്കലുമുണ്ട് ന്യൂക്ലിയര്‍ ബോംബ്, കൂടുതല്‍ വലുതും ശക്തവും '' ; കിമ്മിന് മറുപടിയുമായി ട്രംപ്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ” ന്യൂക്ലിയര്‍ ബോംബ് ” ഭീഷണിക്ക് ശക്തമായ മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ കയ്യിലും ആണവായുധ ബട്ടണ്‍ ഉണ്ടെന്നും അത് ഉത്തര കൊറിയയുടേതിനാക്കാള്‍ വലതും കൂടുതല്‍ ശക്തവുമാണെന്നുമാണ് ട്രംപിന്റെ മറുപടി. ട്വിറ്ററിലൂടെയാണ് ട്രംപ് തന്റെ മറുപടി പറഞ്ഞത്.

“ആണവായുധ ബട്ടണ്‍ എപ്പോഴും തന്റെ മേശയ്ക്കകത്താണെന്നാണ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞത്. എന്റെ കയ്യിലും ആണവായുധ ബട്ടണ്‍ ഉണ്ട്. എന്നാല്‍ അത് അയാളുടെ കയ്യിലുള്ളതിനേക്കാള്‍ വലുതും ശക്തവുമാണെന്നും അദ്ദേഹത്തിന്റെ ക്ഷയിച്ചതും പട്ടിണിയുമുള്ള രാജ്യത്തിലെ ആരെങ്കിലും ഒന്ന് അദ്ദേത്തിന് പറഞ്ഞു കൊടുക്കൂ. മാത്രവുമല്ല, എന്റെ കയ്യിലുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കുന്നതാണെന്നും.” ട്രംപ് ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ പുതുവര്‍ഷാഘോഷത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഉത്തരകൊറിയന്‍ പ്രസിഡന്റായ കിം ജോങ് ഉന്‍ വിവാദപ്രസ്താവന നടത്തിയത്. “”എന്റെ മേശപ്പുറത്ത് ആണവായുധങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ന്യൂക്ലിയര്‍ ബട്ടണുണ്ടെന്ന് അമേരിക്ക മനസിലാക്കുക. അമേരിക്കയുടെ എല്ലാ ഭാഗവും ഞങ്ങളുടെ ആണവായുധങ്ങളുടെ ദൂരപരിധിയിലാണ്. എനിക്കെതിരേയോ എന്റെ രാജ്യത്തിനെതിരേയോ അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല”” കിം പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍