'അമേരിക്കന്‍ സൈന്യത്തില്‍ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സ്ഥാനമില്ല'; നടപടികള്‍ കടുപ്പിച്ച് ട്രംപ് സര്‍ക്കാര്‍; യുഎസ് സൈന്യത്തെ ഉടച്ചുവാര്‍ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടു

പ്രസിഡന്റായി അധികാരം ഏറ്റെടുത്തതിന് പിന്നാലെ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയ ഡോണള്‍ഡ് ട്രംപ് നടപടികള്‍ കടുപ്പിക്കുന്നു.
ഭിന്നലിംഗക്കാരെ അമേരിക്കന്‍ സൈന്യത്തില്‍നിന്നു നീക്കാനുള്ള നടപടികള്‍ അദേഹം ആരംഭിച്ചു.

ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സംബന്ധിച്ച നയം രൂപവത്കരിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഇന്നലെ ഒപ്പുവച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ ഉടനടി വിലക്കുന്നതല്ല നടപടി. ഇതു നടപ്പിലാകുന്നതോടെ ഭാവിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു സൈന്യത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇതുള്‍പ്പെടെ യുഎസ് സൈന്യത്തെ ഉടച്ചുവാര്‍ക്കുന്നതിനുള്ള നാല് എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണു ട്രംപ് ഒപ്പുവച്ചത്.

സൈന്യത്തിലെ ഡിഇഐ നയത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതാണ് ഒരു ഉത്തരവ്. സായുധസേന, പ്രതിരോധവകുപ്പ്, ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് എന്നിവയില്‍ വംശീയമോ ലൈംഗികതയോ അടിസ്ഥാനമാക്കിയുള്ള മുന്‍ഗണനകള്‍ നല്‍കുന്നതാണു ഡിഇഐ നയം. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിനു പുറത്താക്കിയ സൈനികരെ തിരിച്ചെടുക്കാനുള്ള ഉത്തരവിലും ട്രംപ് ഒപ്പിട്ടിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ട്രംപ് അധികാരം ഏറ്റെടുത്തത്. ജോ ബൈഡന്‍ സ്വന്തം അതിര്‍ത്തി സംരക്ഷിക്കാതെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പോയി. താന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്നും അദേഹം പറഞ്ഞു. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓര്‍ഡറില്‍ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ