'ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി ജനങ്ങള്‍ കൊല്ലപ്പെട്ടേനെ'; ഓപ്പറേഷന്‍ സിന്ദൂറില്‍ മധ്യസ്ഥതയ്ക്കായി ഇടപെട്ടെന്ന് വീണ്ടും ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തിലിനായി മധ്യസ്ഥവഹിച്ചുവെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി പേര്‍ മരിക്കുമായിരുന്നെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ 3.5 കോടി പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പറഞ്ഞുവെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ അവകാശവാദം.

യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യവെ താന്‍ തടത്തിയ കാര്യങ്ങള്‍ പുകഴ്ത്തി പറയവേയാണ് ലോകസഭകളില്‍ നിരന്തരം ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പച്ചത് താനാണെന്ന് ആവര്‍ത്തിക്കുന്നത് ട്രംപ് തുടര്‍ന്നതാ.

എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളില്‍ 8 യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. പാകിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 35 മില്യന്‍ ജനങ്ങള്‍ കൊല്ലപ്പെടുമായിരുന്നു.

താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ 35 ദശലക്ഷം പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പറഞ്ഞുവെന്ന് ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ അവകാശപ്പെട്ടു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണങ്ങളില്‍ നിരവധി ഭീകരരെ വധിക്കുകയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുകയായിരുന്നു. ഇത് തന്റെ ഇടപെടലില്‍ ആയിരുന്നുവെന്നാണ് ട്രംപ് നിരന്തരം ആവശ്യപ്പെടുന്നത്. എന്നാല്‍ ശക്തമായി ഇത് തള്ളിപ്പറയാന്‍ നരേന്ദ്ര മോദിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇറാന്‍ തീവ്രവാദത്തിന്റെ ഒന്നാം നമ്പര്‍ സ്‌പോണ്‍സറാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഡിസംബര്‍ 25ന് ഇറാനില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചശേഷം 32,000 പേരാണു കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയില്‍ ഇറാന്‍യുഎസ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. മേഖലയിലേക്ക് യുഎസ് കൂടുതല്‍ സൈന്യത്തെ അയയ്ക്കുകയാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ