ചൈന മുട്ടുമടക്കില്ല, ടിക് ടോക് വില്‍ക്കാത്തതിന്റെ കാരണം വ്യക്തമാക്കി ട്രംപ്

ചൈനയ്ക്ക് മേല്‍ ചുമത്തിയ തീരുവ കുറച്ചിരുന്നെങ്കില്‍ ടിക് ടോക് അമേരിക്കയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ ചൈന കരാറില്‍ നിന്നും പിന്തിരിഞ്ഞതായി ട്രംപ് പറഞ്ഞു. യുഎസ് തീരുവയുടെ ശക്തി എന്താണെന്ന് കാണിക്കുന്നതാണ് ചൈനയുടെ നടപടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തീരുവ കുറച്ചിരുന്നുവെങ്കില്‍ 15 മിനിറ്റിനുള്ളില്‍ ചൈന അംഗീകാരം നല്‍കുമായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ എല്ലാ ചൈനീസ് ഇറക്കുമതികള്‍ക്കും അമേരിക്ക 34% ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതതോടെ ചൈന നിലപാട് മാറ്റിയെന്നും ട്രംപ് പറഞ്ഞു. ടിക് ടോക് സ്വന്തമാക്കാനായി തങ്ങള്‍ക്ക് വലിയൊരു കരാര്‍ ഉണ്ടായിരുന്നു.

അതിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ തീരുവ സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ ചൈന കരാറില്‍ നിന്നും പിന്തിരിഞ്ഞു. തീരുവയില്‍ അല്പം കുറവ് നല്‍കിയിരുന്നെങ്കില്‍ അവര്‍ 15 മിനിറ്റിനുള്ളില്‍ തന്നെ ആ കരാറിന് അംഗീകാരം നല്‍കുമായിരുന്നുവെന്ന് ട്രംപ് അറിയിച്ചു.

നേരത്തെ ഏപ്രില്‍ 5 വരെയാണ് ഇതിനായി ട്രംപ് ചൈനയ്ക്ക് ടിക് ടോക് വില്‍ക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ചൈനീസ് ആപ്പ് രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് യുഎസ് അധികൃതരുടെ വാദം. അതേസമയം പൗരന്മാര്‍ക്ക് വിദേശ മാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അമേരിക്കന്‍ ഭരണഘടനയിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ടിക് ടോക്കിന്റെ വാദം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ