ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു; 53000- ത്തിലേറെ പേരുടെ ആരോഗ്യനില ഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 5000 പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കോവിഡ് ബാധിച്ച് ലോകത്ത് 3200 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3.73 ലക്ഷം കടന്നു. കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 18.37 ലക്ഷം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. മരണം 1,06,195 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ആകെ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മരണം 30,000 ത്തിലേക്ക് അടുക്കുന്നു.

റഷ്യയില്‍ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു. മരണസംഖ്യ 4693 ആയി. മരണനിരക്കില്‍ യുഎസിന് പിന്നില്‍ രണ്ടാമതുള്ള ബ്രിട്ടനില്‍ മരണസംഖ്യ 38,489 ആയി ഉയര്‍ന്നു. 2,74,762 പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സ്‌പെയ്‌നില്‍ 2.86 ലക്ഷം രോഗികളുണ്ട്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് തൊട്ടുമുകളിലുള്ള ഇറ്റലിയില്‍ 2.32 ലക്ഷത്തിലേറെ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്‌.

അതേസമയം ലോകത്താകമാനം കോവിഡ് മുക്തരായവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 30.42 ലക്ഷം രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 53000 ത്തിലേറെ പേരുടെ ആരോഗ്യനില ഗുരുതരമാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍