താലിബാന്‍ ഭരണത്തിന് മൂന്നാണ്ട്; സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമറിയാതെ അഫ്ഗാനിസ്ഥാന്‍; വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പത്ത് ലക്ഷം പെണ്‍കുട്ടികള്‍

രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പത്ത് ലക്ഷത്തിലേറെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട റിപ്പോര്‍ട്ടുകളാണ് അയല്‍രാജ്യം കൂടിയായ അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത്. യുനെസ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ താലിബാന്‍ പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിച്ചത്.

മൂന്ന് വര്‍ഷം മുന്‍പ് 2021 ആഗസ്റ്റ് 15ന് അധികാരത്തിലേറിയ താലിബാന്‍ ആറാം ക്ലാസിന് മുകളിലേക്കുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിന് മുന്‍പും അഫ്ഗാനിസ്ഥാനില്‍ അനാചാരങ്ങളെ കൂട്ടുപിടിച്ച് പുറത്താക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 25 ലക്ഷം കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിച്ചിട്ടുള്ളത്.

താലിബാന്‍ ഭരണം നിലവില്‍ വന്നതിന് ശേഷം ഗണ്യമായ കുറവാണ് ഓരോ അധ്യയന വര്‍ഷവും രേഖപ്പെടുത്തുന്നത്. സര്‍വകലാശാലകളില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 2021ന് ശേഷം പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ 11 ലക്ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

താലിബാന്‍ ഭരണത്തിന് കീഴിലുള്ള വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് ബാലവേല, ബാലവിവാഹം എന്നിവയ്ക്ക് കാരണമാകുമെന്നും യുനെസ്‌കോ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ