'ജനാധിപത്യത്തിനെതിരായ ആക്രമണം' - ഇസ്രായേലിൽ നെതന്യാഹുവിനെതിരായ പ്രതിഷേധം രൂക്ഷമാകുന്നു

ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ ഭരണ സഖ്യം രാജ്യത്തിന്റെ ജനാധിപത്യത്തിനു നേരെ നടത്തുന്ന ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി ഗാസയിൽ പുതിയ വെടിനിർത്തൽ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രായേലികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജറുസലേമിലും ടെൽ അവീവിലും നടന്ന പ്രതിഷേധത്തിൽ പ്രധാന ഹൈവേകൾ ഉപരോധിക്കുകയും കുറഞ്ഞത് 12 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രചാരകർ പറഞ്ഞു.

ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ തലവനായ റോണൻ ബാറിനെ പിരിച്ചുവിടാൻ നെതന്യാഹു ശ്രമിച്ചതാണ് രോഷത്തിന് ഉടനടി കാരണമായത്. എന്നാൽ ഗാസയിൽ രണ്ട് മാസം പഴക്കമുള്ള ഒരു വെടിനിർത്തൽ മാരകമായ വ്യോമാക്രമണങ്ങളിലൂടെ തകർക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമാണ് പ്രകടനങ്ങൾക്ക് ആക്കം കൂട്ടിയത്. “സ്വയം സംരക്ഷിക്കുന്നതിനും, ഇസ്രായേലിലെ പൊതുജനങ്ങളെ അലട്ടുന്ന കാര്യങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുന്നതിനും വേണ്ടി ഈ ഗവൺമെന്റ് ഇപ്പോൾ വീണ്ടും ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു. ഗവൺമെന്റിന് എല്ലാ സാധ്യമായ തലങ്ങളിലും നിയമസാധുത നഷ്ടപ്പെട്ടു. അവർ പരാജയപ്പെടുകയാണ്.” ബ്രദേഴ്‌സ് ഇൻ ആർംസ് പ്രതിഷേധ പ്രസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഈറ്റൻ ഹെർസൽ പറഞ്ഞു.

ബുധനാഴ്ച മധ്യ ജറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് സമീപമുള്ള തെരുവുകളിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടവരെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങൾ എഴുതിയ ഇസ്രായേലി പതാകകളും പ്ലക്കാർഡുകളും പലരും ഉയർത്തിക്കാട്ടി. ഇസ്രായേലിലെ രൂക്ഷമായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഗാസയിൽ പുതിയ ആക്രമണ തരംഗം ആരംഭിച്ചത്. വരും ദിവസങ്ങളിലും ആഴ്ചകളിലും ഇസ്രായേൽ പാർലമെന്റിൽ നിർണായക വോട്ടുകൾ നേടുന്നതിന് നെതന്യാഹുവിന് വലതുപക്ഷ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്. അല്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്ന് നെതന്യാഹുവിന് നന്നായി അറിയാം. ഗാസയിലെ ശത്രുത ശാശ്വതമായി അവസാനിപ്പിക്കുന്നതിനെ ഈ സഖ്യകക്ഷികൾ ശക്തമായി എതിർത്തു. ജനുവരിയിൽ നെതന്യാഹു ഹമാസുമായി ഉണ്ടാക്കിയ വെടിനിർത്തലിൽ പ്രതിഷേധിച്ച് രാജിവച്ച തീവ്ര വലതുപക്ഷ മുൻ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ചൊവ്വാഴ്ച സർക്കാരിൽ വീണ്ടും ചേർന്നു.

Latest Stories

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ, സ്ഥിതി നിരീക്ഷിച്ച് കേന്ദ്രം