മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ കൈപ്പത്തി ഛേദിക്കാന്‍ സൗദി കോടതി വിധി

മോഷണക്കേസില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന് മലയാളി യുവാവിന്റെ വലതു കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവ്. ഭക്ഷണശാലയില്‍ നിന്നും പണം കാണാതായ കേസിലാണ് ആലപ്പുഴ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്. 110000 റിയാലായിരുന്നു കാണാതായത്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് യുവാവ്.

തുക മോഷണം പോയതായി ഭക്ഷണശാല അധികൃതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂടെ ജോലി ചെയ്തിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കള്‍ സാക്ഷി പറയുകയും മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പോലീസെത്തി പരിശോധനയില്‍ മോഷ്ടിച്ച തുക ഒളിപ്പിച്ചു വെച്ച നിലയില്‍ കുളിമുറിയില്‍ കണ്ടെത്തുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിനെ സഹായിച്ച് നഷ്ടപ്പെട്ട പണം കടയുടമയില്‍ നിന്ന് മുതലാക്കുകയായിരുന്നു ലക്ഷ്യം.

അമ്മയുടെ ചികിത്സക്കായി സുഹൃത്ത് നാട്ടില്‍ പോയപ്പോള്‍ യുവാവ് ജാമ്യം നില്‍ക്കുകയും സുഹൃത്ത് തിരിച്ച് വരാതിരുന്നതിനാല്‍ കടയുടമ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കുകയും ചെയ്തിരുന്നു. ഇതിന് പകരമായി സ്‌പോണ്‍സറുടെ റസ്റ്റോറന്റില്‍നിന്ന് 24,000 റിയാല്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറയുന്നു.
അസീറിലെ സുഹൃത്തുക്കള്‍ സോഷൃല്‍ ഫോറം എക്‌സികൃൂട്ടീവ് മെമ്പറും സിസിഡബ്ലൃൂ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനല്‍ കോടതില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈപ്പറ്റിയിട്ടുണ്ട്. നിയമ വിദഗ്ധരുമായും സൗദി അഭിഭാഷകനുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമവശങ്ങള്‍ പഠിച്ച് അപ്പീല്‍ കൊടുക്കാനുള്ള ഒരുക്കവും നടത്തുന്നുണ്ട്.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ