അടുത്ത പത്ത് ദിവസത്തിനുള്ളിൽ ലോകം അത് അറിയും : ഡൊണാൾഡ് ട്രംപ്

അമേരിക്ക ഇറാനുമായി ഒരു കരാറിലെത്തുമോ അതോ സൈനിക നടപടി സ്വീകരിക്കുമോ എന്നത് അടുത്ത പത്ത് ദിവസത്തിനുള്ളിൽ ലോകം അറിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്‌ടൺ ഡിസിയിൽ നടന്ന ബോർഡ് ഓഫ് പീസിൻ്റെ ഉദ്ഘാടന യോഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

‘നമ്മൾ ഒരു അർഥവത്തായ കരാർ ഉണ്ടാക്കണം, അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’ എന്നും ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിച്ച ട്രംപ് പറഞ്ഞു. ഇറാനുമായി വിവേകപൂർണമായ ഒരു കരാറുണ്ടാക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് വർഷങ്ങൾകൊണ്ട് തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആണവപദ്ധതി ഉപേക്ഷിപ്പിക്കുക ലക്ഷ്യമിട്ടുള്ള രണ്ടാംവട്ട ചർച്ച ചൊവ്വാഴ്ച ജനീവയിൽ പൂർത്തിയായിരുന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ഇരുപക്ഷവും പറയുന്നത്. അന്തിമകരാറിനുള്ള രൂപരേഖയുണ്ടാക്കി മൂന്നാംഘട്ട ചർച്ചയിലേക്കു പോകാനാണ് ഇരുകക്ഷികളും നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

Latest Stories

'സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം'; സർക്കാരിനെതിരെ തന്ത്രി

'വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല, ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കൽ'; ഏപ്രിൽ 30ന് മുമ്പ് വയനാട് ദുരന്തബാധിതർക്ക് വീട് കൈമാറും: മന്ത്രി കെ. രാജൻ

'വീണ ജോർജിനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കില്ല'; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

തന്ത്രിക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ല, ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ പോലും തെളിവില്ല: കോടതി

ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വര്‍ണവില വീണ്ടും കുറഞ്ഞു

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാനദണ്ഡവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വീട്ടമ്മയുടെ വയറ്റിൽ 5 വർഷമായി കത്രിക; ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ മറന്നുവെച്ചതെന്ന് പരാതി

സഞ്ജുവിന് അവസരം നൽകൂ, എന്നാൽ പുറത്താക്കേണ്ടത് അഭിഷേകിനെയല്ല; മറ്റൊരു താരത്തെ

'ബുംറയെക്കാൾ ഏറ്റവും അപകടകാരിയായ ബോളറാണ്‌ വരുൺ ചക്രവർത്തി'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

'ഏതൊരു വെല്ലുവിളിയും നേരിടാൻ തയ്യാർ'; എതിരാളികൾക്ക് സൂര്യയുടെ മുന്നറിയിപ്പ്