വിമാനത്തില്‍ സീറ്റ് മാറിയിരുന്നു; പിന്നാലെ ആകാശത്തൊരു ബോക്‌സിംഗ്; റഫറിയായി എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍

അന്താരാഷ്ട്ര വിമാന സര്‍വീസായ ഇവിഎ എയര്‍ലൈന്‍സില്‍ രണ്ട് യാത്രക്കാര്‍ തമ്മിലടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. തായ്‌വാനില്‍ നിന്ന് കാലിഫോര്‍ണിയയിലേക്കുള്ള ദീര്‍ഘദൂര യാത്രയ്ക്കിടെയായിരുന്നു യാത്രക്കാരുടെ തമ്മില്‍ തല്ല്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരിലൊരാള്‍ സീറ്റ് മാറി ഇരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

സഹയാത്രികന്റെ ചുമ കാരണം ഒരു യാത്രക്കാരന്‍ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. പിന്നാലെ ഒഴിഞ്ഞുകിടന്ന സീറ്റിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ തിരിച്ചെത്തി. ഇതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. തിരികെ എത്തിയ യാത്രക്കാരന്‍ തന്റെ സീറ്റിലിരുന്ന യാത്രക്കാരനെ കണ്ട് പ്രകോപിതനായി. പിന്നാലെ തന്റെ സീറ്റിലിരുന്ന യാത്രക്കാരനെ ഇയാള്‍ ആക്രമിക്കാന്‍ തുനിഞ്ഞതോടെ എയര്‍ലൈന്‍ ജീവനക്കാര്‍ ഇടപെട്ടു.

എന്നാല്‍ എയര്‍ലൈന്‍ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും ഇരുവരും പിന്‍മാറാന്‍ തയ്യാറായില്ല. വാക്കു തര്‍ക്കം നിമിഷങ്ങള്‍ക്കുള്ളില്‍ കൈയ്യാങ്കളിയിലേക്ക് വഴിമാറി. ഇരുവരും പരസ്പരം ആക്രമിക്കുന്നതും ക്രൂ അംഗങ്ങള്‍ ഇവരെ പിന്‍മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യാത്രക്കാര്‍ പരസ്പരം പോരടിച്ചതോടെ മറ്റ് യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു.

സഹയാത്രികര്‍ നിലവിളിച്ചതോടെയാണ് പരസ്പര ആക്രമണം അവസാനിച്ചത്. തുടര്‍ന്ന് ഇരു യാത്രക്കാരെയും മാറ്റി നിറുത്തി. ഇരുവരെയും എയര്‍ലൈന്‍ അധികൃതര്‍ സാന്‍ഫ്രാന്‍സിസ്‌കോ പൊലീസിന് കൈമാറി.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു