പക്ഷിഭാഷ സംസാരിക്കുന്ന ഈ ഗ്രാാമം യുനസ്‌കോയുടെ പൈതൃക പട്ടികയില്‍

ലോകത്തില്‍ പലതരം ഭഷകളെയും നാം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍ യുനസ്‌കോ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ഒരുഗ്രാമത്തിന്റെ ഭാഷയ്ക്ക് വലിയ ഒരു പ്രത്യേകതയുണ്ട്. പക്ഷി ഭാഷ സംസാരിക്കുന്നൊരു ഗ്രാമം എന്ന പേരിലാണ് തുര്‍ക്കിയിലെ കനാക്സി ജില്ലയിലെ കുസ്‌കോയ് ഗ്രാമം യുനസ്‌കോയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത് അങ്ങനെയാണ്. അസാധാരണമായ പക്ഷി ശബ്ദത്തിലൂടെ ആശയവിനിമയം നടത്താന്‍ വടക്കന്‍ തുര്‍ക്കിയിലെ ഈ ഗ്രാമവാസികള്‍ക്ക് അറിയാം.

പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനായാണ് യുനസ്‌കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. ഇത്തരം സംസാകരങ്ങള്‍ നഷ്ടപ്പെട്ടുപോവാതിരിക്കാനാണ് പക്ഷി ഭാഷ സംരക്ഷണത്തിനായി യുനെസ്‌കോ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

കനാക്സി പ്രവിശ്യയില്‍ 10,000 ആളുകളാണ് വസിക്കുന്നത്. കുന്നും മലയും നിറഞ്ഞ ഈ സ്ഥലത്ത് പരസ്പരം കാണാന്‍ പറ്റാത്ത ദൂരെ നില്‍ക്കുന്ന ആളുകളുമായി പോലും ഈ പക്ഷിഭാഷയിലൂടെ സംസാരിക്കാന്‍ ഈ ഗ്രാമവാസികള്‍ക്ക് സാധിക്കും.

500 വര്‍ഷം മുമ്പ് ഓട്ടോമന്‍ സാമ്രാജ്യകാലത്തോളം പഴക്കമുണ്ട് ഗ്രാമവാസികളുടെ ഈ പക്ഷിഭാഷയ്ക്ക്. വിസില്‍ അഥവാ ഉച്ചത്തില്‍ ചൂളമിടുന്നതിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ഈ പാരമ്പര്യത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്.

നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറിയാണ് ഈ ഭാഷ നില നിന്നുപോന്നത്. ഇന്ന് ഈ ഭാഷയറിയുന്നവര്‍ വിരളമാണ്. പലര്‍ക്കും പ്രായമാവുകയും ചെയ്തു. യുവാക്കള്‍ക്ക് ഈ ഭാഷ പഠിക്കുന്നതിലോ ഭാഷയെ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുന്നതിനോ താല്‍പര്യവുമില്ല. വരുന്ന കുറച്ച് തലമുറകള്‍ക്കുള്ളില്‍ തന്നെ ഈ ഭാഷ വിസ്മൃതിയിലേക്ക് മടങ്ങുകയും ചെയ്തേക്കും

ഭാഷ സംരക്ഷിക്കുന്നതിനായി ഇന്ന് ഗ്രാമവാസികളെ ഈ ഭാഷ പരിശീലിപ്പിക്കുന്നുണ്ട്. 2014 മുതല്‍ തന്നെ പ്രൈമറി സ്‌കൂള്‍ തലത്തില്‍ ഈ പക്ഷി ഭാഷ പഠിപ്പിക്കുന്നുമുണ്ട്.

Latest Stories

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ