16 സെക്കന്‍ഡ് നേരത്തേക്ക് മാസ്‌ക് മാറ്റി; യുവാവിന് രണ്ട് ലക്ഷം രൂപയോളം പിഴ

കോവിഡിനെ പ്രതിരോധിക്കാനയുള്ള മുന്‍കരുതലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കുക എന്നത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പലര്‍ക്കും പിഴയൊടുക്കേണ്ടി വന്ന വാര്‍ത്തകളും നിരവധിയാണ്. വെറും പതിനാറ് സെക്കന്റ് നേരത്തേക്ക് മാസ്‌ക് മാറ്റിയതിന് യുകെയില്‍ ഒരു വ്യക്തിക്ക മേല്‍ കഴിഞ്ഞ വര്‍ഷം ചുമത്തിയ പിഴ ആരെയും അമ്പരപ്പിക്കുന്നതാണ്. 2 ലക്ഷം രൂപയോളമാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം.

ലിവര്‍പ്പൂള്‍ എക്കോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യുകെയിലെ പ്രെസ്‌കോട്ടില്‍ ബി ആന്‍ഡ് എം സ്റ്റോറില്‍ ഷോപ്പിംഗ് നടത്തുന്നതിന് ഇടയില്‍ ക്രിസ്റ്റഫര്‍ ഒ ടൂള്‍ എന്ന വ്യക്തിക്ക് 16 സെക്കന്‍ഡ് നേരത്തേക്ക് മാസ്‌ക് മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് അവിടെ എത്തിയ പൊലീസുകാരന്‍ ഇയാളുടെ പേര് എഴുതി കൊണ്ട് പോയി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 100 പൗണ്ട് പിഴയടയ്ക്കാന്‍ ഇയാള്‍ക്ക് എസിആര്‍ഒ ക്രിമിനല്‍ റെക്കോര്‍ഡ്സ് ഓഫീസില്‍ നിന്ന് കത്ത് വന്നു. ഇത് ചോദ്യം ചെയ്ത് അധികൃതര്‍ക്ക് മെയില്‍ അയച്ചതിനെ തുടര്‍ന്ന് പിഴ 2000 പൗണ്ടാക്കി കൊണ്ടുള്ള കത്തും ലഭിച്ചു. ചോദ്യം ചെയ്ത് നാല് മാസത്തിന് ശേഷമാണ് രണ്ടാമത്തെ കത്ത് വന്നത്.

കഴിഞ്ഞ വര്‍ഷം യുകെയുടെ എല്ലാ ഭാഗങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധിതമാക്കിയ സമയത്തായിരുന്നു സംഭവം. അധികൃതര്‍ക്ക് മെയില്‍ അയച്ചപ്പോള്‍ തന്റെ അറിവില്ലാതെ കേസ് അവര്‍ കോടതിയില്‍ എത്തിച്ചെന്ന് അറിഞഅഞുനവെന്നും ക്രിസ്റ്റഫര്‍ പറഞ്ഞു. വ്യക്തിഗത കേസുകളില്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നാണ് ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ എസിആര്‍ഒ ഓഫീസില്‍ നിന്ന് ലഭിച്ച പ്രതികരണം എന്നും അദ്ദേഹം പറഞ്ഞു. പിഴത്തുക നല്‍കാന്‍ ക്രിസ്റ്റഫറിന് വൈകാതെ കോടതിയില്‍ ഹാജരാകേണ്ടി വരും.

Latest Stories

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

പഴയ പോലെ ചെറുപ്പമല്ല നിനക്ക് ഇപ്പോൾ, നിന്റെ മികവിൽ ഇന്ത്യ വിജയങ്ങൾ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ഇതിഹാസം