'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തവും ദൃഢവുമാണെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ. അൽജൗഫ്​ സന്ദർശനത്തോടനുബന്ധിച്ച്​ ഒരു പ്രാദേശിക പത്രത്തോടാണ്​ ഇക്കാര്യം പറഞ്ഞത്​. സ്വദേശികൾക്കിടയിലെ ആശയവിനിമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്​കാരികവുമായ ബന്ധത്തിന്‍റെ വിപുലീകരണമാണ്. പല മേഖലകളിലും പ്രത്യേകിച്ച് കൃഷിയിലും പുനരുപയോഗ ഊർജത്തിലും ധാരാളം അവസരങ്ങളും നിക്ഷേപങ്ങളും ഉണ്ടെന്നും അംബാസഡർ സൂചിപ്പിച്ചു.

അൽജൗഫ്​ സന്ദർശന വേളയിൽ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് ബിൻ അബ്​ദുൽ അസീസിനെയും നിരവധി ഉദ്യോഗസ്ഥരെയും അംബാസഡർ ​കാണുകയും അവരുമായി ഉഭയകക്ഷി ബന്ധങ്ങളും സഹകരണ മാർഗങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. പ്രദേശത്തെ ചില പുരാവസ്തു സ്ഥലങ്ങൾ സന്ദർശിക്കുകയും അതിൽ തന്റെ സന്തോഷവും മതിപ്പും​ പ്രകടിപ്പിക്കുകയും ചെയ്​തു. അൽജൗഫ്​ മനോഹരമായ ഒരു ചരിത്ര പ്രദേശമാണെന്നും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാൽ സവിശേഷമാണെന്നും അംബാസഡർ പറഞ്ഞു.

Latest Stories

'റേവ് പാർട്ടിക്കിടെ വൻ ലഹരിവേട്ട'; സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിൽ

സിനിമ ഒരു വിനോദമാണ്, അതിലൂടെ രാഷ്ട്രീയം പറയാൻ പാടില്ല: ദീപു പ്രദീപ്

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടുമെത്തുന്നു, ഇനി ലാലേട്ടന്‍ മൂവി ഫെസ്റ്റിവല്‍; 9 സിനിമകള്‍ റീ റിലീസിന്

എന്റെ പൊന്നേ..., ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു; വിപണിയെ ബാധിച്ച് യുദ്ധങ്ങള്‍; ഇനിയും വില ഉയരും

ധോണിയുടെ വിരമിക്കലിന് ശേഷം ചെന്നൈക്ക് ആരാധകർ കുറയും, പിന്നെ ആ ടീമിനെ ആരും മൈൻഡ് ചെയ്യില്ല തുറന്നടിച്ച് ഇതിഹാസം

'അവന്‍ യുവരാജിനെയും ലാറയെയും പോലെ': എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ ഇന്ത്യന്‍ ബാറ്ററെ പിന്തുണച്ച് മൈക്കല്‍ വോണ്‍

ബിജെപി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ട്; യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് അങ്ങനെയൊക്കെയായിരുന്നു ആ മോഹൻലാൽ സിനിമയുടെ സെറ്റിൽ: ചിത്ര നായർ

കാഞ്ഞങ്ങാട് പത്ത് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

ഈ സീസണിൽ അവൻ വിരമിക്കില്ല, കിരീടമില്ലാതെ സീസൺ അവസാനിപ്പിക്കാൻ അവൻ ആകില്ല; സൂപ്പർ താരത്തെക്കുറിച്ച് അമ്പാട്ടി റായിഡു