മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം; മൂന്ന് പാകിസ്ഥാനികള്‍ പ്രതികള്‍; രണ്ട് പേര്‍ അറസ്റ്റില്‍

ദുബായില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിന് പിന്നില്‍ മൂന്ന് പാകിസ്ഥാന്‍ പൗരന്മാര്‍ അറസ്റ്റില്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനില്‍ വിന്‍സെന്റിനെയാണ് ഒപ്പം ജോലി ചെയ്തിരുന്നവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടത്.

ദുബായിലെ ട്രേഡിംഗ് കമ്പനിയില്‍ പിആര്‍ഒ ആയി ജോലി നോക്കിയിരുന്ന അനിലിനെ ജനുവരി 2ന് കാണാതാകുകയായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന അനിലിന്റെ സഹോദരന്‍ പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റോക്ക് പരിശോധനയ്ക്ക് പാകിസ്ഥാന്‍ പൗരനൊപ്പം പോയ അനിലിനെ പിന്നീട് കാണാതായി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

അനിലിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാള്‍ സജീവ സാന്നിധ്യമായിരുന്നു. അന്വേഷണം തന്നിലേക്ക് നീങ്ങുന്നുവെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോയെങ്കിലും പൊലീസ് പിടികൂടി. എന്നാല്‍ മൃതദേഹം കുഴിച്ചിടാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍ പാകിസ്ഥാനിലേക്ക് കടന്നുകളഞ്ഞു.

നിലവില്‍ കേസില്‍ രണ്ട് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. തൊഴില്‍ സംബന്ധമായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അനിലിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

Latest Stories

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍