ഹസ്തദാന വിവാദം; ആർ വൈശാലിയോട് ക്ഷമാപണം നടത്തി ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നൊദിർബെക്ക് യാകുബോവ

ഹസ്തദാന വിവാദത്തിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ വൈശാലിയോട് ക്ഷമാപണം നടത്തി ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നൊദിർബെക്ക് യാകുബോവ. ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിനിടയിൽ ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയെങ്കിലും യാകുബോവ് നിരസിക്കുകയായിരുന്നു. തുടർന്ന് വിവാദമായതിന് പിന്നാലെ മതപരമായ കാരണങ്ങൾ കൊണ്ടാണ് ഹസ്തദാനം നിരസിച്ചതെന്ന് യാകുബോവ് വിശദീകരണം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ടാറ്റ സ്റ്റീൽ മാസ്‌റ്റേഴ്‌സ് ചെസ് ടൂർണമെൻ്റിലാണ് മത്സരത്തിന് തൊട്ട് മുമ്പ് വൈശാലിക്ക് ഹസ്‌തദാനം നടത്താൻ യാകുബോവ് വിസമ്മതിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യാകുബോവിനെതിരെ കടുത്ത വിമർശനങ്ങളുയർന്നിരുന്നു. തുടർന്ന് താൻ മറ്റ് സ്ത്രീകളെ തൊടാറില്ലെന്നും മതനിയമപ്രകാരം അന്യസ്ത്രീകളെ തൊടാൻ പാടില്ലെന്നുമാണ് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാകുബോവ് വിശദീകരിച്ചത്.

വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇപ്പോൾ ഉസ്ബെകിസ്‌താൻ താരം വൈശാലിയെ കണ്ട് ക്ഷമാപണം നടത്തിയത്. സഹോദരൻ ആർ പ്രഗ്യാനന്ദക്കും അമ്മക്കും ഒപ്പമെത്തിയ വൈശാലിക്ക് യാകുബോവ് പൂക്കളും ചോക്ലേറ്റും സമ്മാനിച്ചു. അതേസമയം യാകുബോവ് അങ്ങനെ ചെയ്‌തത്‌ എന്ത് കൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ എന്നും അതിൽ തനിക്ക് വിഷമമില്ലെന്നും വൈശാലി പ്രതികരിച്ചു.

Latest Stories

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ