ലുധിയാന കോടതി സ്‌ഫോടനവുമായി ബന്ധമുള്ള ഭീകരൻ ജർമ്മനിയിൽ അറസ്റ്റിൽ

ലുധിയാന കോടതി സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നിയുക്ത ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) പ്രമുഖ അംഗം ജസ്‌വീന്ദർ സിംഗ് മുൾട്ടാനിയെ തിങ്കളാഴ്ച ജർമ്മനിയിൽ അറസ്റ്റ് ചെയ്തു.

നിരോധിത സിഖ് സംഘടനയിൽപ്പെട്ട പാകിസ്ഥാനിലും ജർമ്മനിയിലും താമസിക്കുന്ന രണ്ട് പ്രതികളുടെ പേരുകൾ അന്വേഷണത്തിൽ കണ്ടെത്തിയതായി ഒരു പൊലീസ് പറഞ്ഞു. സിഖ് ഫോർ ജസ്റ്റിസിനെ ഇന്ത്യയിൽ ഭീകര സംഘടനയായാണ് പരിഗണിക്കുന്നത്.

നിലവിൽ പാകിസ്ഥാനിലുള്ള ബബ്ബർ ഖൽസ ഭീകരൻ ഹർവീന്ദർ സിംഗ് സന്ധു, ജർമ്മനിയിൽ താമസിക്കുന്ന എസ്എഫ്‌ജെയുടെ ഉന്നത അംഗവും ഗുർപത്വന്ത് സിംഗ് പന്നുവിന്റെ അടുത്ത അനുയായിയുമായ ജസ്‌വീന്ദർ സിംഗ് മുൾട്ടാനി എന്നിവർക്ക് ലുധിയാന സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

നയതന്ത്ര ഏകോപനത്തിന് ശേഷം, പഞ്ചാബിലെ ലുധിയാന സ്‌ഫോടന കേസിലും ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ കൂടുതൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിനും മുൾട്ടാനിയെ എർഫർട്ട് നഗരത്തിൽ നിന്ന് ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു.

മുൾട്ടാനിയെ ചോദ്യം ചെയ്യാൻ ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഉടൻ ജർമ്മനിയിലെത്തും. കർഷക സമരത്തിനിടെ അശാന്തി സൃഷ്ടിക്കാൻ കർഷക നേതാവ് ബൽബീർ സിംഗ് രാജേവാളിനെ കൊല്ലാൻ മുൾട്ടാനി പദ്ധതിയിട്ടപ്പോഴാണ് ഇയാളുടെ പേര് പൊലീസ് വൃത്തങ്ങളിൽ ഉയർന്നുവന്നത്.

ഒരു പ്രധാന കർഷക നേതാവിനെ ലക്ഷ്യം വയ്ക്കാൻ ജർമ്മനി ആസ്ഥാനമായുള്ള ഖാലിസ്ഥാൻ അനുകൂല നേതാവ് മുൾട്ടാനി തനിക്ക് സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശം നൽകിയതായി അറസ്റ്റിലായ ഒരാൾ വെളിപ്പെടുത്തിയിരുന്നു.

ഡിസംബർ 23ന് ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു