ഈ അപരാധത്തിലൂടെ സയണിസ്റ്റ് രാഷ്ട്രത്തിന് കയ്‌പേറിയ വേദന നിറഞ്ഞ വിധിയുണ്ടാകുമെന്ന് ഇറാന്റെ ഭീഷണി; ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക ഉത്തരവാദിയെന്നും ടെഹ്‌റാന്‍

ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ഭരണകൂടം. ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെ സയണിസ്റ്റ് ഭരണം കൂടം നടത്തിയ ആക്രമണത്തിന് അമേരിക്ക ഉത്തരവാദിയാണെന്നും ഇറാന്റെ ഭരണസിരാകേന്ദ്രം ടെഹ്‌റാന്‍ അറിയിത്തു. രാജ്യത്തിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസിനും പങ്കുണ്ടെന്ന് ഇറാന്‍ ആരോപിക്കുമ്പോള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ യുഎസിന് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് അമേരിക്ക. അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഷെകാര്‍ച്ചി പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണം സംബന്ധിച്ച് അറിവുണ്ടായിരുന്നെങ്കിലും അതില്‍ പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങളുടെ ‘അനന്തര ഫലങ്ങള്‍ക്ക്’ അമേരിക്ക ഉത്തരവാദിയായിരിക്കുമെന്നാണ് ടെഹ്റാന്‍ അറിയിച്ചത്. അമേരിക്കയുടെ ഏകോപനവും അനുമതിയും ഇല്ലാതെ ഇറാനെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണാത്മക നടപടികള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ‘സയണിസ്റ്റ് ഭരണകൂടത്തിന്റെ സാഹസികതയുടെ അപകടകരമായ പ്രത്യാഘാതങ്ങള്‍ക്കും അനന്തരഫലങ്ങള്‍ക്കും അമേരിക്ക ഉത്തരവാദിയാണ്’ എന്ന് പറയാനും ഇറാന്‍ മടിച്ചില്ല.

വെള്ളിയാഴ്ച ഇസ്ലാമിക് റിപ്പബ്ലിക്കിലുടനീളം സൈനിക ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇസ്രായേല്‍ നടത്തിയ മാരകമായ വ്യോമാക്രമണങ്ങള്‍ക്ക് ‘ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ഇ്രറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞു. ഇറാനിലെ രണ്ട് മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരെയും ഉന്നത ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ ആക്രമണങ്ങള്‍ക്ക് ജൂത രാഷ്ട്രം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ഇറാന്റെ പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കി.

‘ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടത്തിന് കയ്‌പേറിയതും വേദനാജനകവുമായ ഒരു വിധിയുണ്ടാകും, തീര്‍ച്ചയായും അനുഭവിക്കേണ്ടിവരും,

ഇസ്രായേലിലെ നിരവധി സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇറാന്റെ സായുധ സേനാ മേധാവി മുഹമ്മദ് ബാഗേരിയും സീനിയര്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഗോലം അലി റാഷിദും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവ ശാസ്ത്രജ്ഞരായ മുഹമ്മദ് മെഹ്ദി ടെഹ്റാഞ്ചിയേയും ഫെറൈഡൗണ്‍ അബ്ബാസിയേയും ഇസ്രയേല്‍ ‘ലക്ഷ്യം വച്ചെന്നും അവര്‍ രക്തസാക്ഷികളായെന്നും ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനെതിരെയുള്ള നടപടികള്‍ക്ക് ജൂത രാഷ്ട്രം ‘കഠിനമായ ശിക്ഷ’ നേരിടേണ്ടിവരുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പറഞ്ഞു.

‘നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ഇസ്രായേല്‍ അതിന്റെ ദുഷ്ടവും രക്തം പുരണ്ടതുമായ കൈ ഉപയോഗിച്ച് പാപകര്‍മ്മം ചെയ്തിരിക്കുന്നു. താമസ കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് ഇസ്രയേല്‍ അതിന്റെ ദുഷ്ട സ്വഭാവം മുമ്പത്തേക്കാളും കൂടുതല്‍ വെളിപ്പെടുത്തി.

കടുത്ത ഭാഷയിലാണ് ഖമേനി ആക്രമണത്തിന് പിന്നാലെ പ്രതികരിച്ചത്. ഒപ്പം ഇറാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണവും തുടങ്ങി. ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെയായിരുന്നു വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രേയേലിന്റെ ആക്രമണം. ഇറാനുനേരെ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമേഷ്യയില്‍നിന്നുള്ള അത്യാവശ്യമല്ലാത്ത നയതന്ത്രപ്രതിനിധികളോടും സൈനിക കുടുംബാംഗങ്ങളോടും തിരികെവരാന്‍ യുഎസ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ധൃതിയിലുള്ള പൗരന്‍മാരെ മാറ്റാനുള്ള യുഎസ് നടപടിയിലൂടെ ഇറാന്‍ മേല്‍ ഇസ്രയേല്‍ ആക്രമണം ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു. ഇറാനു നേരെയുള്ള ആക്രമണത്തില്‍ പങ്കില്ലെന്ന് യുഎസ് ആവര്‍ത്തിക്കുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യന്യാഹു ട്രംപിന് നന്ദി അറിയിച്ചതും ശ്രദ്ധേയമാണ്. ആക്രമണത്തിന് ശേഷം നടത്തിയ വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ട്രംപിന് നന്ദി അറിയിച്ചത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ