തത്സുകിയുടെ ഒരൊറ്റ പ്രവചനം; ജപ്പാന് നഷ്ടമായത് 30,000 കോടി, സുനാമി പ്രവചനത്തിൽ തകർന്ന് ടൂറിസം മേഖല

റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനത്തിൽ ജപ്പാൻ്റെ ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടം. ജൂലൈ 5ന് വിനാശകരമായ സുനാമിയുണ്ടാകുമെന്ന ജപ്പാനിലെ കോമിക് പുസ്‌തക രചയിതാവ് റിയോ തത്സുകിയുടെ പ്രവചനം 30,000 കോടിയാണ് ജപ്പാന് നഷ്ടമായത്. റിയോ തത്സുകിയുടെ പ്രവചനത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും രക്ഷയുണ്ടായില്ല. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലേറെ ചെറുഭൂകമ്പങ്ങളും കൂടിയുണ്ടായതോടെ ആളുകൾ ഭീതിയിലായിരുന്നു.

തൽസുകിയുടെ ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിൽ കോവിഡ് വ്യാപനവും 2011 ൽ ജപ്പാനിൽ 20,000 പേരുടെ ജീവനെടുത്ത ഭൂകമ്പവും പ്രവചിച്ചിരുന്നുവെന്നാണ് സമൂഹമാധ്യമത്തിലെ പ്രചാരണം. ജൂലൈ അഞ്ചിന് വൻസുനാമിയെത്തുമെന്ന പ്രവചനം ജപ്പാന് വൻ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ചില വിമാനക്കമ്പനികൾ ജപ്പാനിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. ജപ്പാൻ ചെറിപ്പൂക്കളുടെ പ്രഭയിൽ മുങ്ങുന്ന ഈ ടൂറിസം സീസണിൽ ഹോങ്കോങ്ങിൽ നിന്ന് ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിൽ 90 ശതമാനം ഇടിവുണ്ടായി.

ദുരന്തങ്ങൾ ഒന്നും ഇല്ലാതെ ഈ ദിവസം കടന്നുപോയാൽ പ്രതിസന്ധിയൊഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാൻ സർക്കാർ. ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. കെട്ടിടങ്ങളും വീടുകളുമെല്ലാം ഭൂകമ്പത്തെ പ്രതിരോധിക്കുന്നവയാണ്. അങ്ങേയറ്റം സാങ്കേതികത്തികവോടെ കാര്യങ്ങളെ കാണുന്ന ജപ്പാന് പക്ഷേ, ഈ പ്രവചനം സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങും പ്രചരിച്ചപ്പോൾ പ്രതിരോധിക്കാനായില്ല.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി