പൊതു ഇടങ്ങളിൽ മുഖാവരണങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്; നിയമം തെറ്റിച്ചാൽ പിഴയൊടുക്കണം, 'ബുർഖാ ബാൻ' പ്രാബല്യത്തിൽ

പൊതു ഇടങ്ങളിൽ മുഖാവരണങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്. നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ‘ബുർഖാ ബാൻ’ എന്ന പേരിലാണ് നിയമം പ്രാബല്യത്തിൽ വന്നത്. നിയമം തെറ്റിച്ചാൽ പിഴയീടാക്കാനാണ് തീരുമാനം. ജനങ്ങളുടെ കൂടി നിർദേശങ്ങൾ പരി​ഗണിച്ചാണ് സർക്കാർ ഈ നിയമം സ്വിറ്റ്സര്‍ലാന്‍ഡിൽ നടപ്പിലാക്കിയത്.

നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളർ( ഏകദേശം 98000 രൂപയോളം) പിഴ ഒടുക്കേണ്ടി വരും. മുഖാവരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന നിയമം ജനങ്ങളുടെ കൂടി നിർദേശങ്ങൾ പരി​ഗണിച്ചാണ് സർക്കാർ നടപ്പിലാക്കിയിരുന്നത്. എല്ലാ വിധ മുഖാവരണങ്ങൾക്കും വിലക്കേർപ്പെടുത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യമെങ്കിലും ‘ബുർഖാ ബാൻ’ എന്ന പേരിലാണ് നിയമം പ്രചാരം നേടിയത്. 2021ലാണ് മുഖാവരണം നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നത്.

വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് (എസ്‌വിപി) നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. ‘തീവ്രവാദം നിര്‍ത്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്‌വിപി ആവശ്യം ഉന്നയിച്ചത്. അതേസമയം എസ്‌വിപിയുടെ പരാമര്‍ശത്തെ ഇസ്‌ലാമിക മതവിശ്വാസികളുടെ ഇരുണ്ട ദിനമെന്നാണ് സ്വിസ് ഇസ്‌ലാമിക് ഗ്രൂപ്പ് പ്രതികരിച്ചത്. എസ് വിപിയുടെ ആവശ്യത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മുസ്‌ലിം വിഭാഗക്കാരെ നിഷേധിക്കുന്നതിന് തുല്യമാണ് ഇതെന്നും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്‌ലിംസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

2021ല്‍ പുതിയനിയമം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായ സര്‍വേയില്‍ മുസ്‌ലിം വിഭാഗക്കാര്‍ ധരിക്കുന്ന ബുര്‍ഖ ഉള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അനുകൂലിച്ചായിരുന്നു സ്വിസ് ജനതയുടെ ഭൂരിഭാ​ഗവും വോട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമം കൊണ്ടുവരുന്നതിന് പിന്നിൽ മുസ്‌ലിം വിരുദ്ധതയാണെന്ന തരത്തിൽ നേരത്തേ വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ മുസ്‌ലിം വിഭാഗത്തിന് എതിരായല്ല ഈ നിയമം സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്.

Latest Stories

പുതുവല്‍സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ 40 മരണം; കൊല്ലപ്പെട്ടവരില്‍ വിദേശികളും, മരണസംഖ്യ ഉയര്‍ന്നേക്കും

വെള്ളാപ്പള്ളിയുടെ 'ചതിയന്‍ ചന്തു' നിലപാട് സിപിഎമ്മിന് ഇല്ല, ഇത്തരത്തില്‍ പറഞ്ഞതിന് ഉത്തരവാദി ഞങ്ങളല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

നിയന്ത്രിത സത്യസന്ധതയുടെ ശബ്ദം:  അര്‍ണബ് ഗോസ്വാമിയുടെ ‘തിരിച്ചുവരവ്’ ഒരു മനസാക്ഷിയോ, ഒരു തന്ത്രമോ?

ശബരിമലയില്‍ നടന്നത് വന്‍കൊള്ള, ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു; ശിവ- വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നുവെന്ന് കണ്ടെത്തി എസ്‌ഐടി; സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചുവെന്നും കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍

പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല, ആ ഇതിഹാസ താരത്തെ തിരിച്ച് വിളിക്കാൻ ഒരുങ്ങി ബിസിസിഐ; സംഭവം ഇങ്ങനെ

'സൂര്യകുമാർ മെസേജുകൾ അയച്ചത് സുഹൃത്തെന്ന നിലയിൽ'; വിശദീകരണവുമായി ബോളിവുഡ് നടി

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസ്; നടന്‍ ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

'സിപിഐ ചതിയൻ ചന്തു, പത്തുവർഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു'; വെള്ളാപ്പള്ളി നടേശൻ

113 ഇലക്ട്രിക് ബസുകള്‍ ഓടിച്ചിട്ടാണ് കെഎസ്ആര്‍ടിസി ലാഭമുണ്ടാക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്ന് ഗണേഷ് കുമാര്‍; കോര്‍പറേഷന്‍ ആവശ്യപ്പെട്ടാല്‍ എല്ലാ ബസുകളും തിരിച്ചു നല്‍കി പുറത്ത് നിന്ന് വണ്ടി കൊണ്ടുവന്ന് ഓടിക്കും

ഡെലൂലു എല്ലാവരുടെയും മനസിൽ നിറഞ്ഞിരിക്കുന്നത് അതുകൊണ്ട് മാത്രം; സ്വന്തം കുട്ടിയെപ്പോലെ നോക്കിയതിന് ഒരുപാട് നന്ദി : റിയ ഷിബു