ട്രംപിന്റെ ഗാസ പദ്ധതി; പലസ്തീനികളെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അമേരിക്കയുടെ അഭ്യർത്ഥന നിരസിച്ച് സുഡാൻ

ഗാസയെ “മെഡിറ്ററേനിയൻ കടലിലെ ഒരു റിവിയേര” ആക്കി മാറ്റാനുള്ള ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീനികളെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് സുഡാൻ, സോമാലിയ എന്നിവരടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളോട് ട്രംപിന്റെ വൈറ്റ് ഹൗസ് നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ചർച്ച ചെയ്യാനുള്ള യുഎസിന്റെ അഭ്യർത്ഥന നിരസിച്ചതായി സുഡാൻ ഉദ്യോഗസ്ഥർ പറഞ്ഞു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം, ഗാസയിൽ നിന്ന് കുടിയിറക്കപ്പെടുന്ന പലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് യുഎസും ഇസ്രായേലും സുഡാൻ, സൊമാലിയ, സൊമാലിലാൻഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. പലസ്തീനികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടം സൈനിക നേതൃത്വത്തിലുള്ള സർക്കാരിനെ സമീപിച്ചതായി യുദ്ധക്കെടുതി നേരിടുന്ന സുഡാനിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസ്സിനോട് സ്ഥിരീകരിച്ചു.

അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുകൾക്കെതിരായ സൈന്യത്തിന്റെ പോരാട്ടത്തിൽ സൈനിക സഹായം, യുദ്ധാനന്തര പുനർനിർമ്മാണത്തിനുള്ള സഹായം, മറ്റ് പ്രോത്സാഹനങ്ങൾ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുമ്പുതന്നെ ബന്ധങ്ങൾ ആരംഭിച്ചുവെന്ന് സുഡാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സുഡാൻ സർക്കാർ ഈ ആശയം നിരസിച്ചതായി സുഡാനിന്റെ ഭാഗത്ത് നിന്ന് മറുപടി വന്നു. “ഈ നിർദ്ദേശം ഉടനടി നിരസിക്കപ്പെട്ടു.” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സൊമാലിയയുടെ വിദേശകാര്യ മന്ത്രി അഹമ്മദ് മോലിം ഫിഖി ഇസ്രായേലിൽ നിന്നോ യുഎസിൽ നിന്നോ ഉള്ള ഏതെങ്കിലും അഭ്യർത്ഥനകൾ സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ല. എന്നാൽ മറ്റ് ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനായി തങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നതോ അല്ലെങ്കിൽ അവരുടെ പൂർവ്വിക ഭൂമിയിൽ സമാധാനപരമായി ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ ദുർബലപ്പെടുത്തുന്നതോ ആയ ഏതൊരു പദ്ധതിയും സൊമാലിയ നിരസിക്കുന്നുവെന്ന് പറഞ്ഞു. ട്രംപിന്റെ പദ്ധതി പ്രകാരം, ഗാസയിലെ 2 ദശലക്ഷത്തിലധികം നിവാസികളെ സ്ഥിരമായി കുടിയിറക്കി, ഉയർന്ന നിലവാരമുള്ള “അന്താരാഷ്ട്ര” വിനോദ, ബിസിനസ് കേന്ദ്രമായി വൻതോതിലുള്ള പുനർനിർമ്മാണം നടത്താനാണ് അവിടെയുള്ളവർ കുടിയിറക്കുന്നത്. എന്നാൽ നിർബന്ധിത പുനരധിവാസം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.

തുടക്കത്തിൽ, ഈജിപ്തും ജോർദാനുമാണ് പലസ്തീനികളുടെ അഭയാർത്ഥി കേന്ദ്രങ്ങളായി നിർദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാൽ ഇരുവരും പദ്ധതിയെ ശക്തമായി എതിർത്തു. ഗാസയിലെ പലസ്തീനികൾ ഈ നിർദ്ദേശം നിരസിക്കുകയും ഇസ്രായേൽ അവകാശവാദങ്ങൾ തള്ളിക്കളയുകയും ചെയ്തു. പലസ്തീനികളെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ പുനർനിർമ്മാണ പദ്ധതിയാണ് അറബ് രാജ്യങ്ങൾ വാഗ്ദാനം ചെയ്തത്. ട്രംപ് “തന്റെ കാഴ്ചപ്പാടിൽ ഉറച്ചുനിൽക്കുന്നു” എന്ന് വൈറ്റ് ഹൗസ് ഇപ്പോഴും പറയുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം