'കയർ വിൽപ്പനയിലൂടെ 11-ാം വയസ്സിൽ ബിസിനസ് ജീവിതത്തിന് തുടക്കം'; യൂട്യൂബ് മുൻ സിഇഒ സൂസൻ വോജിസ്‌കി അന്തരിച്ചു

യൂട്യൂബ് മുൻ സിഇഒ സൂസൻ വോജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫെയ്‌സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്. 2014 മുതൽ 2023 വരെ യൂട്യൂബിൻ്റെ സിഇഒ ആയിരുന്നു വോജിസ്കി. അതേസമയം വോജിസ്‌കിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് ഗൂഗിൾ മേധാവി സുന്ദർ പിച്ചെ പ്രതികരിച്ചു. വോജിസ്കി ഗൂഗിളിൻ്റെ ചരിത്രത്തിലെ സുപ്രധാന വ്യക്തികളിൽ ഒരാളായിരുന്നുവെന്നും മികച്ച വ്യക്തിയും, നേതാവും സുഹൃത്തുമായിരുന്നുവെന്നും പിച്ചെ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.


‘അഗാധമായ ദുഃഖത്തോടെയാണ് സൂസൻ വോജിസ്‌കിയുടെ മരണ വാർത്ത ഞാൻ പങ്കുവെക്കുന്നത്. രണ്ട് വർഷക്കാലം ശ്വാസകോശ അർബുദവുമായി ജീവിച്ചതിന് ശേഷം എൻ്റെ പ്രിയപ്പെട്ട ഭാര്യയും ഞങ്ങളുടെ അഞ്ച് മക്കളുടെ അമ്മയും ഇന്ന് ഞങ്ങളെ വിട്ടുപോയി. സൂസൻ എൻ്റെ ഏറ്റവും നല്ല സുഹൃത്തും പങ്കാളിയും മാത്രമായിരുന്നില്ല, മിടുക്കിയും സ്നേഹനിധിയായ അമ്മയും അനേകമാളുകൾക്ക് പ്രീയപ്പെട്ട സുഹൃത്തുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും ലോകത്തിലും അവളുടെ സ്വാധീനം അളവറ്റതാണ്. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, പക്ഷേ ഞങ്ങൾ അവളോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവരാണ്’. – സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറുടെ പോസ്റ്റ്.

1968 ജൂലായ് അഞ്ചിനാണ് സൂസൻ വോജിസ്‌കിയുടെ ജനനം. 1998 ൽ തന്റെ ഗാരേജ് ഗൂഗിളിൻ്റെ സ്ഥാപകരായ ലാരി പേജിനും സെർഗേ ബ്രിന്നിനും വാടകയ്ക്ക് കൊടുത്തുകൊണ്ടാണ് വോജിസ്ക‌ിയും ഗൂഗിളും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. മാസം 1700 ഡോളറായിരുന്നു വാടക. അധികം വൈകാതെ ഗൂഗിളിന്റെ 16-ാമത് ജീവനക്കാരിയായി വോജിസ്‌കി മാറി. 1999 ൽ കമ്പനിയുടെ ആദ്യ മാർക്കറ്റിങ് മാനേജറായും അവർ ചുമതലയേറ്റു.

ഗൂഗിളിന്റെ പരസ്യ വ്യവസായം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ് സൂസൻ വോജിസ്‌കി. കമ്പനിയുടെ വലിയ വരുമാന സ്രോതസ്സായി മാറിയ ‘ആഡ് സെൻസ്’ എന്ന ആശയം അവരുടേതായിരുന്നു. 2006 ഗൂഗിളിൻ്റെ യൂട്യബ് ഏറ്റെടുക്കലിന് നേതൃത്വം നൽകിയത് വോജിസ്‌കിയാണ്‌. ആ നീക്കവും ഗൂഗിളിനെ സംബന്ധിച്ച് സുപ്രധാനമായിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിലൊന്നാണ് ഇന്ന് യൂട്യൂബ്.

2014 ൽ യൂട്യൂബ് മേധാവിയായി വോജിസ്‌കി ചുമതലയേറ്റതിന് ശേഷമാണ് പ്രതിമാസം 200 കോടി ഉപഭോക്താക്കളുണ്ടായിരുന്നത് 3000 കോടിയിലേറെയായി ഉയർന്നത്. 80 ഭാഷകളിലായി നൂറ് രാജ്യങ്ങളിൽ യൂട്യൂബ് ലഭ്യമായി. യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, യൂട്യൂബ് ഷോർട്‌സ് എന്നിവയും വോജിസ്കിയുടെ കാലത്ത് നടപ്പാക്കിയ ആശയങ്ങളായിരുന്നു. 2023 ഫെബ്രുവരിയിലാണ് വോജിസ്‌കി യൂട്യൂബിൻ്റെ സിഇഒ സ്ഥാനം ഒഴിഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ