ഏഴ്, എട്ട്, ഒൻപത്.. സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം; ലക്ഷ്യത്തിൽ എത്തും മുൻപ് തകർന്നുവീണു

സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയമെന്ന് റിപ്പോർട്ട്. വിക്ഷേപണത്തിന് ലക്ഷ്യത്തിലെത്താൻ ആയില്ലെന്നാണ് റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പേലോഡ് വാതിൽ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായില്ല. ഇന്ധന ചോർച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ഇത് തിരിച്ചടി അല്ലെന്നാണ് സ്പേസ് എക്സിന്റെ പ്രതികരണം. ലക്ഷ്യത്തിൽ എത്തും മുൻപ് സ്റ്റാർഷിപ് തകർന്നെന്ന് സ്പേസ് എക്സ് പ്രതികരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ എവിടെയാണ് തകർന്ന് വീണത് എന്ന് നിശ്ചയമില്ലെന്ന് സ്പേസ് എക്സ് വിശദമാക്കി. ലാൻഡിങ്ങിന് മുൻപ് നിയന്ത്രണം നഷ്ടപ്പെട്ടു. വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്പേസ് എക്സ് പറഞ്ഞു.

മെയ് 28ന് പുലർച്ചെ ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പ് കുതിച്ചുയർന്നത്. സ്റ്റാർഷിപ്പിൻറെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങൾ പരാജയമായിരുന്നു എന്നതിനാൽ ഇലോൺ മസ്‌കിൻറെ സ്പേസ് എക്സിനെ സംബന്ധിച്ച് അഭിമാന ദൗത്യമായിരുന്നു ഇന്നത്തേത്.

2025 ജനുവരിയിൽ നടന്ന ഏഴാം സ്റ്റാർഷിപ്പ് വിക്ഷേപണ പരീക്ഷണവും മാർച്ച് ആറിനെ എട്ടാം പരീക്ഷണവും സ്പേസ് എക്‌സിന് വിജയിപ്പിക്കാനായില്ല. മാർച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തിൽ സ്റ്റാർഷിപ്പ് അഗ്നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. 240 വിമാന സർവീസുകൾ തടസപ്പെട്ടപ്പോൾ രണ്ട് ഡസനിലധികം വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടിയും വന്നു.

മാത്രമല്ല, സ്റ്റാർഷിപ്പിൻറെ അവശിഷ്ടങ്ങൾ ബഹാമാസ്, ടർക്സ്-കൈകോസ് ദ്വീപുകൾക്കും മുകളിൽ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തുകയും ചെയ്തു. ഈ സങ്കീർണതകൾ ഒഴിവാക്കാൻ ഇത്തവണ വ്യോമഗതാഗതം കുറവുള്ള സമയത്താണ് സ്റ്റാർഷിപ്പ് 9-ാം ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയത്. സ്റ്റാർഷിപ്പ് ഫ്ലൈറ്റ് എട്ടിന് 885 നോട്ടിക്കൽ മൈലായിരുന്നു എയർക്രാഫ്റ്റ് ഹസാർഡ് സോൺ (AHA) എങ്കിൽ ഒമ്പതാം പരീക്ഷണ വിക്ഷേപണത്തിന് 1,600 നോട്ടിക്കൽ മൈലാക്കി വർധിപ്പിക്കുകയും ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ