ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ ഒമാന്‍ ഉള്‍ക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. കൂട്ടിയിടിച്ച അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാ സേനയിലെ തീരദേശ സുരക്ഷാ വിഭാഗം അറിയിച്ചു.

അപകടത്തിന് പിന്നാലെ അടിയന്തരമായി ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് വിവരം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി