മസ്കിന് തിരിച്ചടി; സ്റ്റാർഷിപ്പിന്‍റെ എട്ടാം പരീക്ഷണം പരാജയം

സ്പേസ് എക്സ് ‘സ്റ്റാർഷിപ്പ്’ ഗ്രഹാന്തര റോക്കറ്റിൻറെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം. ബഹിരാകാശത്ത് വെച്ച് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്ലോറിഡയിലും ബഹാമാസിലുമാണ് അവശിഷ്ടങ്ങൾ വീണത്. പരാജയത്തിൻറെ കാരണം അന്വേഷിക്കുമെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വിക്ഷേപിച്ച് മിനിറ്റുകൾക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും എഞ്ചിനുകൾ ഓഫാവുകയും ചെയ്തു. പിന്നാലെ പേടകം അഗ്‌നിഗോളം പോലെ കത്തി അമരുകയായിരുന്നു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്നാണ് കമ്പനി അറിയിച്ചത്.

പൊട്ടിത്തെറിയുടെ കാരണം അവലോകനം ചെയ്യുമെന്നും പഠിക്കുമെന്നും സ്പേസ് എക്സ് പ്രസ്താവനയിൽ വ്യക്തമാക്കി.പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിച്ചുവെന്നും നിർഭാഗ്യവശാൽ, കഴിഞ്ഞ തവണയും ഇത് സംഭവിച്ചുവെന്നും സ്പേസ് എക്സ് ഉദ്യോഗസ്ഥൻ ഡാൻ ഹൂട്ട് പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റാണ് 403 അടി (123 മീറ്റർ) ഉയരമുള്ള സ്റ്റാർഷിപ്പ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ