ലോറസ്​ പുരസ്​കാരം സച്ചിന്‍ ടെണ്ടുൽക്കറിന്

കായികരംഗത്തെ ‘ഓസ്​കർ’ എന്നറിയപ്പെടുന്ന ലോറസ്​ പുരസ്​കാരം ​ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസം സച്ചിന്‍  ടെണ്ടുൽക്കറിന്. കഴി​ഞ്ഞ ര​ണ്ട്​ പ​തി​റ്റാ​ണ്ട്​ കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച കാ​യി​ക മുഹൂ​ർ​ത്ത​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ലോ​റ​സ്​ ന​ൽ​കു​ന്ന ‘സ്​​പോ​ർ​ടി​ംഗ് മൊ​മെന്‍റ്​ 2000-2020 അ​വാ​ർ​ഡാണ്​ സചിന്​ ലഭിച്ചത്.

2011-ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനു ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി.

അതേസമയം 2019-ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിയും ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്‌കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാണ് ലൂയി ഹാമില്‍ട്ടണ്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്ബോള്‍ താരമാണ് ലയണല്‍ മെസി.

മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബെല്‍സ് നേടി. മികച്ച ടീമിനുള്ള പുരസ്‌കാരം സ്പാനിഷ് ബാസ്‌കറ്റ് ബാള്‍ ടീം നേടി.

Latest Stories

'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം: പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു

ഗൗതം ഗംഭീറിനെ ഉടൻ തന്നെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

ഷമിയോടും സിറാജിനോടും ഡൊമസ്റ്റിക് മത്സരങ്ങളിൽ കഴിവ് തെളിയിക്കണമെന്ന് ഗംഭീർ; എന്നാൽ ഹർഷിത്തിന് ഡയറക്റ്റ് കോൾ; വിമർശനം ശക്തം

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന