'റോഡ് റാഷ്', വെടിയേറ്റ് വീണത് ഭാര്യയുടെ കണ്‍മുന്നില്‍; അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു

അമേരിക്കയില്‍ റോഡിലെ തര്‍ക്കത്തിനിടെ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ആഗ്ര സ്വദേശിയായ ഗവിന്‍ ദസൗര്‍ ആണ് ഭാര്യയുടെ കണ്‍മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ത്യാന സംസ്ഥാനത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പിക്ക് അപ്പ് ട്രക്ക് ഡ്രൈവറുമായി റോഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗവിനുനേരെ ഡ്രൈവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗവിന്‍ ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. പിക്ക് അപ്പ് ഡ്രൈവറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗവിന്‍ കയര്‍ത്ത് സംസാരിക്കുന്നതും തുടര്‍ന്ന് തോക്കെടുത്ത് ട്രക്കിന്റെ വാതിലില്‍ ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇതിന് പിന്നാലെയാണ് ട്രക്ക് ഡ്രൈവര്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ ഗവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ഗവിന് നേരെ വെടിയുതിര്‍ത്തയാളെ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് പിടികൂടിയെങ്കിലും തുടര്‍ന്ന് വിട്ടയച്ചു. സ്വയരക്ഷാര്‍ത്ഥമാണ് പ്രതി വെടിയുതിര്‍ത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പൊലീസ് വിട്ടയച്ചത്.

Latest Stories

25.20 കോടിക്ക് വിളിച്ചെടുത്തെങ്കിലും കാര്യമില്ല, ഗ്രീനിന് ലഭിക്കുക 18 കോടി മാത്രം; കാരണമിത്

ഐപിഎലിൽ ചരിത്രം കുറിച്ച് കാമറൂൺ ​ഗ്രീൻ‌; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചു; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റിൽ

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി; അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

'കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും, കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം'; മന്ത്രി സജി ചെറിയാൻ

അവകാശങ്ങളിൽ നിന്ന് ‘യോജന’-ലേക്കുള്ള വലിയ ഇടിച്ചിൽ

'ഭക്തരെ അപമാനിച്ചു, പാട്ട് പിൻവലിക്കണം'; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കുമെതിരായ ഇഡിയുടെ കേസ് നില നില്‍ക്കില്ലെന്ന് ഡല്‍ഹി കോടതി; ഇഡിയുടെ കുറ്റപത്രം തള്ളി

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന; മലയാളത്തിന്റെ അഭിമാന താരമെന്ന് മന്ത്രി ശിവന്‍കുട്ടി