ഋഷി സുനക് പരാജയത്തിലേക്കോ? ബ്രിട്ടണിൽ പൊതുതിരഞ്ഞെടുപ്പ് ഇന്ന്, ഫലം നാളെയറിയാം

ബ്രിട്ടണിൽ നിർണായകമായ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. 14 വര്‍ഷമായി ഭരണത്തിൽ തുടരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കനത്ത പരാജയം നേരിടുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. രണ്ടാം തവണ മത്സരത്തിനിറങ്ങുന്ന ഋഷി സുനകിന് ലേബര്‍ പാര്‍ട്ടിയുടെ കെയ്ര്‍ സ്റ്റാമർ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 11 മണിമുതലാണ് ബ്രിട്ടണില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത്.

ബ്രിട്ടന്‍റെ തകര്‍ന്ന സാമ്പത്തിക അവസ്ഥ, ആരോഗ്യമേഖല, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളൊക്കെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ലേബര്‍ പാര്‍ട്ടിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ കെയ്ര്‍ സ്റ്റാര്‍മെര്‍ ആണ് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. 650 അംഗ ഹൗസ് ഓഫ് കോമണ്‍സില്‍ 400 സീറ്റിന് മുകളില്‍ സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 22നാണ് ഋഷി സുനക് രാജ്യത്ത് അപ്രതീക്ഷിതമായി പൊതുതിരഞ്ഞെടപ്പ് പ്രഖ്യാപിച്ചത്. ഋഷി സുനക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെ എട്ടു മാസം മുമ്പേയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 14 വർഷമായി അധികാരത്തില്‍ തുടരുന്ന കണ്‍സർവേറ്റീവ് പാർട്ടി രാജ്യത്ത് വലിയ വിമർശനങ്ങള്‍ക്ക് വിധേയമാകുന്ന പശ്ചാത്തലത്തിലായിരുന്നു ഋഷി സുനകിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം.

ഒക്ടോബർ – നവംബർ മാസങ്ങളിലായിരുന്നു സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ കാലയളവില്‍ തന്റെ പാർട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കരുതിയയായിരുന്നു പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.

ഇന്ത്യൻ വംശജനായ റിഷി സുനക് 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിൽ ഉണ്ടായിരുന്നതെന്നും, സമ്പദ്ഘടന ശക്തിപ്പെടുത്താൻ തനിക്ക് കഴിഞ്ഞെന്നും സുനക്ക് പ്രതികരിച്ചു. അതേസമയം, അഭിപ്രായസർവേകളിൽ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് നിലവിൽ വ്യക്തമായ മേൽക്കൈയുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ