'നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചേക്കാം', മുന്നറിയിപ്പുമായി സെലന്‍സ്‌കി

ഉക്രൈനിലെ റഷ്യ ആക്രമണം അതിരുകടന്ന സാഹചര്യത്തില്‍ നാറ്റോ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. അംഗരാജ്യങ്ങളെ ഉടന്‍ റഷ്യന്‍ സൈന്യം ആക്രമിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈനില്‍ വ്യോമ നിരോധന മേഖല ഏര്‍പ്പെടുത്തണം. റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉടന്‍ നാറ്റോ രാജ്യങ്ങളെയും റഷ്യ ആക്രമിക്കുമെന്നാണ് സെലന്‍സ്‌കി പറഞ്ഞത്.

വ്യോമപാത അടച്ചില്ലെങ്കില്‍ ഏത് നിമിഷവും റഷ്യന്‍ മിസൈലുകള്‍ നാറ്റോ പ്രദേശത്തും, ജനങ്ങളുടെ വീടുകളിലും പതിക്കും. നാറ്റോ അംഗമായ പോളണ്ടിന്റെ അതിര്‍ത്തിക്കടുത്തുള്ള ഉക്രൈനിനിന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവിന് പുറത്തുള്ള സൈനിക പരിശീലന ഗ്രൗണ്ടില്‍ റഷ്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ മുന്നറിയിപ്പ്. ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായും, 134 പേര്‍ക്കു പരിക്ക് പറ്റിയതായുമാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഉക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ മരിണപ്പെട്ടത് സെലെന്‍സ്‌കി അപലപിച്ചു.

അതേസമയം മരിയുപോളില്‍ റഷ്യയുടെ ആക്രമണം ശക്തമായി. വാഷിംഗ്ടണും യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷികളും ഉക്രൈനിലേക്ക് ഫണ്ടുകളും സൈനിക സഹായങ്ങളും അയക്കുന്നുണ്ട്. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യ ഉക്രൈന്‍ നാലാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. ഓണ്‍ലൈനായിട്ടാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഫ്രഞ്ച് പറസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സെലന്‍സ്‌കി ചര്‍ച്ച നടത്തി. റഷ്യക്കെതിരെ ഉപരോധങ്ങള്‍ കടുപ്പിക്കാന്‍ ഉക്രൈന്‍ ആവശ്യപ്പെട്ടു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും