കാല്‍നൂറ്റാണ്ടിലെ സേവനം ഇവിടെ അവസാനിക്കുന്നു; പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

കാല്‍നൂറ്റാണ്ടായി നിലനിന്നിരുന്ന പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്. 2000ല്‍ ആയിരുന്നു മൈക്രോസോഫ്റ്റ് പാകിസ്ഥാനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പാകിസ്ഥാനിലെ മൈക്രോസോഫ്റ്റ് സ്ഥാപക മേധാവിയായ ജവ്വാദ് റഹ്‌മാന്‍ തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

പാകിസ്ഥാനില്‍ മൈക്രോസോഫ്റ്റിന്റെ സേവനം നിലനിര്‍ത്തുന്നതിനായി കമ്പനിയുടെ ആഗോള പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് ഐടി മന്ത്രിയോടും പാകിസ്ഥാന്‍ സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചതായും റഹ്‌മാന്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

നേരത്തെ തന്നെ കമ്പനി ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറച്ചുകൊണ്ട് വന്നിരുന്നു. ഇപ്പോള്‍ പൂര്‍ണമായും പിന്മാറാന്‍ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഈ നടപടി പാകിസ്താനിലെ ബിസിനസ്സ് ടെക് മേഖലകളില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്നുള്ള നടപടി മറ്റ് ടെക് കമ്പനികള്‍ക്ക് പാകിസ്താനില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനോ നിക്ഷേപം നടത്തുന്നതിലോ തടസ്സം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രയാപ്പെടുന്നത്.എന്നാല്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ഐടി മന്ത്രാലയത്തിന്റെ വിശദീകരണം.

Latest Stories

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രങ്ങളുടെ കരട് തയ്യാറായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് ആക്ഷേപം; 1700 ഗ്രാം, കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ അന്തിമധാരണയായി

അപകടത്തില്‍ പരിക്കേറ്റ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം: സംഭവത്തില്‍ യുവതിയുടെ മൊഴി വീണ്ടുമെടുക്കാന്‍ പൊലീസ്

ഇറാന്‍- യുഎസ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് അരങ്ങൊരുങ്ങുന്നു, വെടിനിര്‍ത്തല്‍ അവസാനിക്കും മുമ്പ് ചര്‍ച്ച നടത്താന്‍ നീക്കം; ഇറാനിലെ തുറമുഖങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇന്നലെ രാത്രി മുതല്‍ യുഎസ് ഉപരോധം

ചേട്ടൻ തൂക്കി; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി താരമായി സഞ്ജു സാംസൺ