ലണ്ടനിൽ പൊളിയോ വൈറസ് സാന്നിദ്ധ്യം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോ​ഗ്യ സംഘടന

ലണ്ടനിൽ പോളിയോ വെെറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലോകാരോ​ഗ്യ സംഘടന. ടൈപ്പ് 2 വാക്‌സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) ആണ് കണ്ടെത്തിയത്. മലിനജല സാമ്പിളുകളുടെ പരിശോധനയിലാണ് പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാത്.  ആളുകളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കടുത്ത ജാഗ്രത തുടരണമെന്നും അധികൃതർ  നിർദേശം നൽകിയിട്ടുണ്ട്. പോളിയോ വൈറസ് എല്ലായിടത്തും കുട്ടികൾക്ക് ഭീഷണിയാണ്. പ്രധാനമായും 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് വൈറസ് കൂടുതൽ ബാധിക്കുക.

ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായേക്കാവുന്നതുമായ വൈറൽ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കിയത്. 1988-ലാണ് 125 രാജ്യങ്ങളിലായി പോളിയോ പടർന്നുപിടിച്ചത്. അന്ന് ലോകമെമ്പാടും 350,000 കേസുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

വാക്സിനേഷൻ ആരംഭിച്ചത് മുതൽ രോ​ഗത്തെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. 1988ന് ശേഷ പോളിയോ വൈറസിന്റെ വകഭേദങ്ങൾ പാകിസ്താനിലും അഫ്ഗാനിസ്താനിലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവ അത്ര ​ഗുരുതരമായിരുന്നില്ല.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്