യുദ്ധത്തില്‍ ക്ഷീണിച്ചവരെയും ദരിദ്രരെയും ഓര്‍മ്മിക്കണം; ക്രിസ്മസ് ദിനത്തില്‍ മാര്‍പാപ്പ

സമ്പത്തിനും അധികാരത്തിനുമുള്ള മല്‍സരത്തില്‍ എന്നും ബലിയാടാകേണ്ടി വരുന്നത് ദുര്‍ബലരും കുട്ടികളുമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍മ്മിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

ഉക്രൈനിലെ യുദ്ധത്തെയും മറ്റ് സംഘര്‍ഷങ്ങളെയും കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരെപ്പോലും വിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന തരത്തിലെത്തിയെന്നും പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് അദ്ദേഹം നേതൃത്വം നല്‍കി.

നാലായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്ത ശേഷം പത്താമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്. വത്തിക്കാനില്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം കുട്ടികളോടെപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'