ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹൈദരാബാദില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം തായ്ലന്‍ഡിലെ ഫുക്കറ്റ് വിമാനത്താവളത്തില്‍ ഹാര്‍ഡ് ലാന്‍ഡിങ് നടത്തി. നിലത്തിറക്കുന്നതിനിടെ വിമാനത്തിന്റെ മുന്‍വശത്തെ ലാന്‍ഡിങ് ഗിയറിന് (ചക്രം) കേടുപാടുണ്ടായി. റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ, വിമാനത്തിന്റെ മുന്‍വശത്തെ ചക്രഭാഗം (നോസ് വീല്‍) വേര്‍പ്പെട്ട് റണ്‍വേയില്‍ ഉരസി നീങ്ങുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റണ്‍വേ താല്‍ക്കാലികമായി അടച്ചു. ബോയിങ് 737 മാക്‌സ് 8 വിമാനത്തില്‍ 133 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല.

വിമാനത്താവള അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. ആറ് മണിക്കൂറോളം റണ്‍വേ അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ബുധനാഴ്ച രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ മുന്‍വശത്തെ ലാന്‍ഡിങ് ഗിയര്‍ തകരുകയായിരുന്നു. ലാന്‍ഡിങ്ങിനിടെ മുന്‍ചക്രം പൊട്ടിയതിനെതുടര്‍ന്ന് വിമാനം റണ്‍വേയിലൂടെ നിരങ്ങി നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

റൺവേയിൽ വിമാനത്തിന്റെ തകർന്ന മുൻചക്രം ചിതറികിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും മുൻഭാഗത്തെ ഭാരം താങ്ങുന്നതിനും നിർണായകമായ ഭാഗമാണ് ഈ മുൻചക്രം.

ഹൈദരാബാദ് – ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തില്‍വച്ച് മുന്‍വശത്തെ ചക്രത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതായി എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ സാധാരണയേക്കാള്‍ ശക്തമായി അടിച്ചിറങ്ങുന്ന അവസ്ഥയാണിത്. മോശം കാലാവസ്ഥ, ഉയര്‍ന്ന വേഗം, പൈലറ്റിന്റെ നിയന്ത്രണത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അപ്രതീക്ഷിതമായി കാറ്റിലുണ്ടാകുന്ന മാറ്റങ്ങള്‍, പൈലറ്റ് റണ്‍വേ കാണാന്‍ വൈകുന്നത് തുടങ്ങിയ കാരണങ്ങളാണ് ഹാര്‍ഡ് ലാന്‍ഡിങ് ഉണ്ടാകാനുള്ള കാരണം. ഇങ്ങനെ ഹാര്‍ഡ് ലാന്‍ഡിങ് ഉണ്ടായാല്‍ ലാന്‍ഡിങ് ഗിയറുകള്‍ക്കു കേടുപാടുകള്‍ വരാം. നോസ് വീല്‍ അല്ലെങ്കില്‍ മെയിന്‍ ഗിയര്‍ നശിക്കാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ