യേശുവിനെ കാണാൻ കാട്ടിനുള്ളിൽ കൂട്ട ഉപവാസവും പ്രാർത്ഥനയും; പട്ടിണികിടന്ന് മരിച്ചത് നാലുപേർ

ഇന്ന് മനുഷ്യരെ കബളിപ്പിക്കാൻ ഏറ്റവും നല്ല വഴികളിലൊന്നാണ് വിശ്വാസം. അത് മതവിശ്വാസമാണെങ്കിൽ കൂടുതൽ ഫലം ചെയ്യും. പുണ്യം കിട്ടുവാനും, കാര്യസാദ്ധ്യത്തിനുമായി എന്തിനും തയ്യാറാകുന്ന മനുഷ്യരാണ് ഭൂരിഭാഗവും.അവരെ പറ്റിക്കാൻ വളരെ എളുപ്പവുമാണ്.എന്നാൽ ചില ആചാര പരീക്ഷണങ്ങൾ ജീവന് വരെ അപത്താണ്.അത്തരത്തിൽ വിശ്വാസം ദുരന്തത്തിൽ കലാശിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കെനിയയിലെ മ​ഗരിനിയിൽ ഷാകഹോല ​ഗ്രാമത്തിലാണ് ലോകത്തെ നടുക്കിയ സംഭവം നടന്നത്. യേശുവിനെ കാണാൻ എന്നും പറഞ്ഞ് കാട്ടിൽ പോയി പട്ടിണി കിടന്ന് നാലുപേരാണ് മരിച്ചത്. ഒരു പാസ്റ്ററുടെ നിർദേശത്തെ തുടർന്നാണ് 15 പേർ കാട്ടിനകത്ത് പട്ടിണികിടക്കാൻ പുറപ്പെട്ടത്. യേശുവിനെ കാണണമെങ്കിൽ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ കൂടാതെ കഴിയണം എന്നായിരുന്നു ഉപദേശം. ഇതേ തുടർന്ന് സംഘം കാട്ടിൽ ഭക്ഷണമോ വെള്ളമോ കഴിക്കാതെ 15 പേരും വനത്തിൽ പ്രാർത്ഥനയും ഉപവാസവുമായി കഴിയുകയായിരുന്നു. പിന്നീട് പൊലീസെത്തി അവശരായ ആളുകളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ 11 പേരുടെ ജീവൻ രക്ഷിക്കുവാനേ കഴിഞ്ഞുള്ളു. 4 പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ നേതാവ് പോൾ മാക്കാൻസി ന്തേം​ഗേ എന്ന മകെൻസി നെൻ​ഗെ സംഘത്തെ ബ്രെയിൻവാഷ് ചെയ്യുകയായിരുന്നു. കൂടുതൽ വേ​ഗത്തിൽ സ്വർ​ഗത്തിൽ പ്രവേശിക്കുന്നതിനും യേശുവിനെ കാണുന്നതിനും വേണ്ടി പട്ടിണി കിടക്കാൻ ഇയാൾ അനുയായികളെ ഉപദേശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ തന്നെ രണ്ട് കുട്ടികളുടെ മരണത്തിന് ഉത്തരവാദിയായ പാസ്റ്റർ ഇപ്പോൾ ജാമ്യത്തിലാണ്. അന്ന് ആ കുട്ടികളുടെ മാതാപിതാക്കളോട് ഇയാൾ പറഞ്ഞത് മരണം ഈ കുട്ടികളെ ഹീറോ ആക്കും എന്നായിരുന്നു.

ആളുകളെ കണ്ടെത്തിയ സ്ഥലത്ത്  കുഴിമാടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇത്തരം കൾട്ടിന്റെ ഭാ​ഗമായവരുടെ മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ടോ എന്നാണ് അധികൃതരുടെ സംശയം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം