പെലോസി തായ്‌വാനില്‍ നിന്ന് മടങ്ങി: പ്രകോപിതരായി കയറ്റുമതി- ഇറക്കുമതികള്‍ നിരോധിച്ച് ചൈന

തായ്‌വാന്‍ സന്ദര്‍ശനത്തിനുശേഷം യു.എസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസി യു.എസിലേക്ക് മടങ്ങി. ഇന്നലെ തായ്‌പേയിലെത്തിയ നാന്‍സി പെലോസി തായ് പ്രസിഡന്റ് സായ് വെനുമായി കൂടിക്കാഴ്ച നടത്തി. തയ്‌വാന്‍ ജനതയെ ഉപേക്ഷിക്കാന്‍ അമേരിക്കയ്ക്കു കഴിയില്ലെന്നു പെലോസി വ്യക്തമാക്കി.

ചൈനയുടെ എതിര്‍പ്പ് വകവയ്ക്കാതെ തായ്‌വാനിലെത്തിയ നാന്‍സി പെലോസിക്ക് പരമോന്നത ബഹുമതി നല്‍കിയാണ് തായ്വാന്‍ ആദരിച്ചത്. ഓര്‍ഡര്‍ ഓഫ് പ്രൊപിഷ്യസ് ക്ലൗഡ്‌സ് നല്‍കിയാണ് ആദരം. തായ്വാന്‍ ജനാധിപത്യത്തിന് അമേരിക്കയുടെ പിന്തുണ അറിയിച്ച് നാന്‍സി പെലോസി തയ്വാന്‍ ലോകത്തെ ഏറ്റവും സ്വതന്ത്രമായ സമൂഹങ്ങളില്‍ ഒന്നാണെന്ന് പ്രതികരിച്ചു.

പെലോസിയുടെ സന്ദര്‍ശനം അമേരിക്ക-ചൈന ബന്ധത്തിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന പ്രതിഷേധം അറിയിച്ചു. പെലോസിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് തായ്‌വാന്‍ അതിര്‍ത്തി കടന്നു പറന്നത് 21 ചൈനീസ് യുദ്ധവിമാനങ്ങളാണ്.

സന്ദര്‍ശനത്തിന് പിന്നാലെ തയ്വാനിലേക്കുള്ള മണല്‍ കയറ്റുമതി ചൈന നിരോധിച്ചു. പഴവര്‍ഗങ്ങളുടെയും മല്‍സ്യ ഉല്‍പന്നങ്ങളുടെയും ഇറക്കുമതിയും തടഞ്ഞു. തായ്വാന്‍ ദ്വീപിന് ചുറ്റും ചൈന സൈനിക വിന്യാസം കൂട്ടി. സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന് അയല്‍രാജ്യമായ ജപ്പാന്‍ പ്രതികരിച്ചു. സൈനിക അഭ്യാസത്തിന്റെ പേരില്‍ അതിര്‍ത്തി കടന്നാല്‍ പ്രതികരിക്കേണ്ടി വരുമെന്ന് തായ്വാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. സൈന്യത്തിന് തായ്വാന്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി.

Latest Stories

മാളികപ്പുറം ടീമിന്റെ ഹൊറർ ഫാമിലി ഡ്രാമ ചിത്രം, സുമതി വളവ് റിലീസ് അപ്ഡേറ്റ് പുറത്ത്

IND vs ENG: "അവനെ നാലാം ടെസ്റ്റിൽ കളിപ്പിച്ചില്ലെങ്കിൽ നമ്മൾ തോൽക്കും"; മുന്നറിയിപ്പ് നൽകി ഇന്ത്യൻ മുൻ പരിശീലകൻ

നിയോം എന്ന പേര് ലഭിച്ചത് ഇങ്ങനെ, രണ്ട് അർത്ഥമുണ്ട്, പുതിയ വ്ളോഗിൽ വിശദീകരിച്ച് ദിയ കൃഷ്ണ

'പുടിന്‍ എല്ലാവരോടും നന്നായി സംസാരിക്കും, എന്നിട്ട് വൈകിട്ട് എല്ലാവരേയും കുറ്റം പറയും'; പുടിന്‍ പ്രീണനം കഴിഞ്ഞു, യു ടേണടിച്ച് ട്രംപ്; ഇനി സപ്പോര്‍ട്ട് യുക്രെയ്‌ന്

IND VS ENG: ഷോയിബ് ബഷീറിന് പകരക്കാരൻ, എട്ട് വർഷത്തിന് ശേഷം ആ താരം ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ!

'അച്ഛനും ഭർത്താവും അറിയാതെ വാങ്ങിയ ആറ് ലക്ഷം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല'; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"

പവൻ കല്യാണിനായി ആ ത്യാ​ഗം ചെയ്ത് ബാലയ്യ, ആരാധകർക്ക് നൽകിയ ഉറപ്പ് പാലിക്കാനാവാതെ സൂപ്പർതാരം

'മിഷൻ സക്സസ്'; പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി, ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി