ട്രംപിന്റെ ഭീഷണിയ്ക്ക് പലസ്തീന്റെ മറുപടി; ജെറുസലേം വില്‍പനയ്ക്കുള്ള സ്ഥലമല്ലെന്ന് മഹമൂദ് അബ്ബാസ്

ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് പലസ്തീനിന്റെ മറുപടി. ജെറുസലേം “വില്‍പനയ്ക്കുള്ള സ്ഥല”മല്ലെന്ന് അമേരിക്കയോട് പലസ്തീന്‍ വ്യക്തമാക്കി. പലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തികസഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോടുള്ള പ്രതികരണമായാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.

പാക്കിസ്ഥാനു നല്‍കി വന്നിരുന്ന സാമ്പത്തികസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പലസ്തീനും സമാനമായ മുന്നറിയിപ്പ് അമേരിക്ക നല്‍കിയതത്. സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും അല്ലാത്ത പക്ഷം പലസ്തീന് നല്‍കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിര്‍ത്തി വയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

പാക്കിസ്ഥാന് സഹായം നല്‍കിയിരുന്നതു പോലെ മറ്റ് പല രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ട്. അതിലൊന്നാണ് പലസ്തീന്‍. എന്നാല്‍ സഹായം ലഭിക്കുന്നതിന്റെ നന്ദി പോലും പലസ്തീനില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജറുസലം വിഷയത്തിലെ പലസ്തീന്‍ നിലപാടിനെയും ട്രംപ് ട്വീറ്റില്‍ രൂക്ഷമായി വിമര്‍ശിച്ചു. പൂര്‍ണമായും അമേരിക്കന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തിന് സഹായങ്ങള്‍ നല്‍കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ചോദിച്ചിരുന്നു.

ഭീകരപ്രവര്‍ത്തനം തടയാന്‍ മതിയായ നടപടികളെടുക്കാത്തതിനേത്തുടര്‍ന്നായിരുന്നു പാക്കിസ്ഥാനെതിരെ കടുത്ത നിലപാടെടുക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനു വര്‍ഷാവര്‍ഷം നല്‍കിയിരുന്ന സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ