ഇന്ത്യയുമായി സമാധാന ചര്‍ച്ച നടത്താന്‍ തയാര്‍; അജണ്ടയില്‍ കശ്മീര്‍ പ്രശ്‌നവും ഉള്‍പ്പെടും; നിലപാട് വ്യക്തമാക്കി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്

ഇന്ത്യയുമായി സമാധാന ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറിന് ശേഷം ആദ്യമായാണ് സമാധാന ചര്‍ച്ച നടത്താന്‍ തയാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളം സന്ദര്‍ശനത്തിനിടെയാണ് അദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു. സമാധാനത്തിനുള്ള വ്യവസ്ഥകളില്‍ കശ്മീര്‍ പ്രശ്‌നവും ഉള്‍പ്പെടുന്നുവെന്ന് ഷഹ്ബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറല്‍ അസിം മുനീര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ധു എന്നിവരും ഷഹ്ബാസ് ഷെരീഫിനൊപ്പമുണ്ടായിരുന്നു.

അതേസമയം, പാകിസ്ഥാനെ പോലെ നിരുത്തരവാദിത്തപരമായ ഒരു തെമ്മാടി രാഷ്ട്രത്തിന്റെ കയ്യില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചോദിച്ചു.. പാകിസ്ഥാന്‍ എത്ര നിരുത്തരവാദപരമായാണ് ഇന്ത്യയ്ക്ക് ആണവ ഭീഷണികള്‍ നല്‍കിയതെന്ന് ലോകം മുഴുവന്‍ കണ്ടതാണെന്നും ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോയെന്നും കേന്ദ്ര പ്രതിരോധമന്ത്രി ചോദിച്ചു. ഒപ്പം പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ഐഎഇഎയുടെ (ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി) മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിയന്ത്രണത്തിലേക്ക് പാക് ആണവായുധങ്ങള്‍ മാറ്റണമെന്ന ആവശ്യം ശക്തമായാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ ആവശ്യപ്പെടുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ക്ഷമ അവസാനിച്ചുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്‍ സിന്ദൂരിനുശേഷം ജമ്മു കശ്മീരിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശന വേളയിലാണ് ശ്രീനഗറില്‍ സംസാരിക്കവെ രാജ്യം ‘ആണവ ഭീഷണി’ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞത്. തീവ്രവാദത്തിനെതിരെ നിര്‍ണായകമായ ശക്തിയോടെ തന്നെ രാജ്യം പ്രതികരിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

‘ഇന്ന്, ശ്രീനഗറിന്റെ ഭൂമിയില്‍ നിന്ന്, ലോകത്തിന് മുന്നില്‍ ഈ ചോദ്യം ഉന്നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ? പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ഐഎഇഎയുടെ (ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി) മേല്‍നോട്ടത്തിലും നിയന്ത്രണത്തിലേക്കും മാറ്റണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നു.

ഭീകരര്‍ ഇന്ത്യക്കാരെ കൊന്നത് മതത്തിന്റെ പേരിലാണെന്നും എന്നാല്‍ തീവ്രവാദികളെ കൊന്നത് അവരുടെ പ്രവൃത്തികളുടെ പേരിലാണെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പഹല്‍ഗാമിനു ശേഷം രാജ്യം മുഴുവന്‍ രോഷമുയര്‍ന്നുവെന്നും ആ രോഷം ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടുവെന്നും ധൈര്യത്തോടെയും വിവേകത്തോടെയും പഹല്‍ഗാമിന് വേണ്ടി പ്രതികാരം ചെയ്തുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ശ്രീനഗറിലെ സൈനിക കേന്ദ്രത്തില്‍ എത്തി സംസാരിക്കുക ആയിരുന്നു പ്രതിരോധ മന്ത്രി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നുവെന്നും പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നിരപരാധികളായ ആളുകളെ ആദരിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ