അഫ്ഗാന്‍ അതിര്‍ത്തിയില്‍ മിന്നലാക്രമണവുമായി പാകിസ്ഥാന്‍; സാധാരണക്കാരായ 17 പേര്‍ കൊല്ലപ്പെട്ടു, ഭീകരസംഘങ്ങളെ ലക്ഷ്യംവെച്ച് ആക്രമണമെന്ന് പാകിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ മിന്നലാക്രമണം നടത്തിയതായി പാകിസ്ഥാന്‍. അഫ്ഗാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി അത്തൗല്ല തരാര്‍ എക്‌സില്‍ കുറിച്ചു. പാക് ആക്രമണത്തില്‍ സാധാരണക്കാരായ 17 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ ഉണ്ടായ ചാവേറാക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം അടുത്തിടെ സൗദിയുടെ മധ്യസ്ഥതയില്‍ അയവുവന്നിരുന്നു. അഫ്ഗാന്‍- പാക് സംഘര്‍ഷത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് പാകിസ്ഥാന്‍ സൈനികരെ വിട്ടയച്ചിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ പാക് സൈന്യം, ഏഴ് ഭീകരവാദ കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും ആക്രമണം നടത്തിയെന്ന് പാക് മന്ത്രി പറഞ്ഞു. എന്നാല്‍ എവിടെയാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്ന കാര്യം പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല. സാധാരണക്കാര്‍ക്കിടയിലേക്കാണ് പാകിസ്താന്‍ ആക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്ഥാന്‍ പറഞ്ഞു. പക്തിക പ്രവിശ്യ, നാങ്കഹാര്‍ തുടങ്ങിയിടങ്ങളിലെ മതപഠന ശാലയിലും സാധാരണക്കാര്‍ താമസിക്കുന്നിടത്തുമാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം പലര്‍ക്കും പരിക്കേറ്റു. അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം പാക് ആക്രമണത്തെ അപലപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി