പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതിയില്ല; പാകിസ്ഥാന്‍ തിരിച്ചടി ഭയക്കുന്നു; തീരുമാനം ദേശീയ സുരക്ഷ സമിതി യോഗത്തിന് പിന്നാലെ

ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ കര്‍ശന നടപടികള്‍ കൈക്കൊണ്ടതിനെ തുടര്‍ന്ന് പാക് വ്യോമാതിര്‍ത്തി അടച്ച് പാകിസ്ഥാന്‍. പാകിസ്ഥാനില്‍ ചേര്‍ന്ന ദേശീയ സുരക്ഷ സമിതി യോഗത്തിന് പിന്നാലെയാണ് തീരുമാനം. പാക് വ്യോമാതിര്‍ത്തി അടയ്ക്കാനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനുമാണ് യോഗത്തിന് ശേഷം പാകിസ്ഥാന്റെ തീരുമാനം.

വാഗ അതിര്‍ത്തിയും പാകിസ്ഥാന്‍ അടച്ചു. ഇന്ത്യയുടെ സൈനിക നടപടി ഭയന്നാണ് തീരുമാനമെന്നാണ് വിലയിരുത്തലുകള്‍. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര-വ്യാപാര കരാറുകളെല്ലാം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ ജലയുദ്ധമായാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്.

സിന്ധുനദീജല കരാര്‍ മരവിപ്പിക്കുന്നത് പാകിസ്ഥാന്റെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2019 ല്‍ പുല്‍വാമയിലും ഉറിയിലും ആക്രമണം നടന്നപ്പോഴും ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചിരുന്നില്ല. പ്രധാനമന്ത്രി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഇതിന് പിന്നാലെയാണ് പാക് വ്യോമാതിര്‍ത്തി അടയ്ക്കാനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനും പാകിസ്ഥാന്റെ തീരുമാനം. നേരത്തെ പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചപ്പോഴും ഇത്തരത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ