പെതോങ്തണ്‍ ഷിനാവത്ര തായ്‌ലന്‍ഡ് പ്രധാനമന്ത്രി; പിറന്നത് പുതുചരിത്രം

തായ്‌ലന്‍ഡ് പ്രധാനമന്ത്രിയായി തക്‌സിന്‍ ഷിനാവത്രയുടെ ഇളയ മകള്‍ പെതോങ്തണ്‍ ഷിനാവത്രയെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയും ഷിനാവത്ര കുടുംബത്തിലെ മൂന്നാമത്തെ അംഗവുമാണ് പെതോങ്തണ്‍.
മുന്‍ പ്രധാനമന്ത്രി ശ്രെത്ത താവിസിനെ ഭരണഘടനാ കോടതി അയോഗ്യനാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നേതാവിനായി പാര്‍ലമെന്റില്‍ വോട്ടെടുപ്പുണ്ടായത്. പെറ്റൊംഗ്റ്റാണിന് 319 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ 145 പേര്‍ എതിര്‍ത്തു.

തായ്ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി, ഷിനവത്ര കുടുംബത്തില്‍നിന്നുള്ള നാലാമത്തെ പ്രധാനമന്ത്രി എന്നീ ബഹുമതികള്‍ പെറ്റൊംഗ്റ്റാണ്‍ സ്വന്തമാക്കി. പെറ്റൊംഗ്റ്റാണിന്റെ പിതൃസഹോദരി യിംഗ്ലക് ഷിനവത്ര മുന്പ് പ്രധാനമന്ത്രിയായിരുന്നു.

തായ്ലന്‍ഡിലും ബ്രിട്ടനിലുമായി വിദ്യാഭ്യാസം ചെയ്ത പെറ്റൊംഗ്റ്റാണ്‍ കുറച്ചുകാലം കുടുംബ ബിസിനസുകളില്‍ പങ്കാളിയായിരുന്നു. 2021ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പ്യൂ തായ് പാര്‍ട്ടിയുടെ അധ്യക്ഷയായി. തായ്‌ലന്‍ഡി പുതു ചരിത്രമെഴുതിയാണ് ഷിനാവത്ര പ്രധാനമന്ത്രിയായിരിക്കുന്നത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ