ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്ക് ബോട്ടിന് തീപിടിച്ച് ഒരു മരണം; 17 പേരെ സാഹസികമായി രക്ഷപെടുത്തി

ഹോർമുസ് കടലിടുക്കിന് സമീപം 18 ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്ക് ബോട്ടിന് തീപ്പിടിച്ച് ഒരു മരണം. അപകടത്തിൽ നാലുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. തടികൊണ്ടുണ്ടാക്കിയ ചരക്ക് ബോട്ടിന് തീപ്പിടിക്കാനുണ്ടായ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബോട്ട് പൂർണമായും നശിച്ചു.

അഗ്നിബാധയെത്തുടർന്ന് ബോട്ട് പൂർണമായും കടലിൽ മുങ്ങിപ്പോയി. എന്നാൽ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കാൻ കാരണമായി. കടലിൽ അകപ്പെട്ട 17 ജീവനക്കാരെ ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിൽ പരിക്കേറ്റ നാല് ഇന്ത്യക്കാരും നിലവിൽ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷപ്പെട്ട ജീവനക്കാരെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ നേരിട്ട് കാണുകയും ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ തട്ടിയെടുത്ത് ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, കടുത്ത അമർഷവും വേദനയും ഉണ്ട്'; ടി സിദ്ദിഖ്

മുഖ്യമന്ത്രി ചര്‍ച്ച; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്, നേതാക്കൾക്ക് സമയം അനുവദിച്ചു

'അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും, ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം'; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി, ലക്ഷ്യം ആയുധങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പുവരുത്തൽ'; വെളിപ്പെടുത്തലുമായി ചൈന

കേരള മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കും; മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു, ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയും കെ സിക്ക്

വിജയ്‌യും തൃഷയും കല്യാണം കഴിക്കണം, മെഹന്തിയിൽ പങ്കെടുക്കാൻ ഞാനെത്തും; അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നാലോ എന്ന് തോന്നുന്നുണ്ട്: രാഖി സാവന്ത്

'ജനനായകനാകാൻ വിജയ്'; തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം നീങ്ങുന്നു, ടിവികെയ്ക്ക് VCK പിന്തുണ പ്രഖ്യാപിക്കും

'മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകും, ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല'; കെ മുരളീധരൻ