ഫ്രൈഡ് ചിക്കനടക്കം കൊള്ളയടിച്ചു; 20 ഔട്ടലറ്റുകള്‍ അടിച്ചു തകര്‍ത്തു; ജീവനക്കാരനെ വെടിവെച്ചുകൊന്നു; പാക്കിസ്ഥാനില്‍ കെഎഫ്‌സിക്കെതിരെ കലാപം; ചിക്കന്‍ വിറ്റ് ഇസ്രയേല്‍ വെടിയുണ്ട വാങ്ങുന്നുവെന്ന് അക്രമികള്‍

ഇസ്രയേലിനെയും അമേരിക്കയെയും സഹായിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്താനില്‍ കെഎഫ്‌സി റസ്റ്റോറന്റ് ശൃംഖലകള്‍ കൊള്ളയടിച്ചശേഷം തകര്‍ത്തു. പാക്കിസ്ഥാനിലെ 20 ഔട്ട്‌ലെറ്റുകള്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആക്രമണത്തിനിടെ ഒരു കെഎഫ്‌സി ജീവനക്കാരന്‍ കൊല്ലപ്പെട്ടുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 45കാരനായ ആസിഫ് നവാസാണ് പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടതെന്ന് പാകിസ്താന്‍ പൊലീസ് അറിയിച്ചു. കെഎഫ്‌സി ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യുന്നതിനിടെ ഇയാള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു.

ആക്രമണകാരികള്‍ കെഎഫ്‌സിയില്‍ നിന്നും ചിക്കനുകളും പണവും കൊള്ളയടിച്ചുവെന്ന് ജീവനക്കാര്‍ ആരോപിച്ചിട്ടുണ്ട്. കെഎഫ്‌സിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഇസ്രായേല്‍ വെടിയുണ്ടകള്‍ വാങ്ങുന്നുവെന്നാണ് അക്രമണകാരികള്‍ ആരോപിക്കുന്നത്.

പാക്കിസ്ഥാനിലെ കെഎഫ്‌സിയുടെ 20 ഔട്ട്‌ലെറ്റുകള്‍ക്കെതിരെ ആക്രമണമുണ്ടായെന്ന് പാകിസ്താന്‍ മന്ത്രി തലാല്‍ ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുമ്പ് ദണ്ഡുകളുമായി അക്രമികള്‍ കെഎഫ്‌സി ഔട്ട്‌ലെറ്റുകളിലേക്ക് പോകുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെ ഔലറ്റുകള്‍ അടിച്ചു തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കറാച്ചിയില്‍ രണ്ട് ഔട്ട്‌ലെറ്റുകള്‍ക്ക് തീവെച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികളായ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി, തെഹ്രീക്-ഇ-ലബൈക് പാകിസ്താന്‍ തുടങ്ങിയ ഇസ്രായേലിനെതിരെ പ്രതിഷേധം നടത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.

മക്ഡൊണാള്‍ഡ്‌സ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്റ് ചെയിന്‍ ആണ് കെഎഫ്‌സി. 150 രാജ്യങ്ങളിലായി മുപ്പതിനായിരം റസ്റ്റോറന്റുകളാണ് കമ്പനിക്കുള്ളത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ സത്യത്തില്‍ കെഎഫ്‌സിക്ക് ഒരു പങ്കുമില്ല. പക്ഷേ ഇതൊന്നും പാകിസ്താനിലെ സമരക്കാര്‍ സമ്മതിക്കുന്നില്ല. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍
പാകിസ്ഥാനില്‍ ഉടനീളം കെഎഫ്‌സി ഫ്രൈഡ് ചിക്കന്‍ ഷോപ്പുകള്‍ക്ക് ഇപ്പോള്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്